ഒരിക്കലും ഊരാൻ പറ്റാത്ത ഒരു കുരുക്കായിരുന്നു കാവ്യയുടെ ആദ്യ വിവാഹം!

പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ…

Kavya Madhavan marriage news

പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ഈ നായികമാർ എല്ലാം തന്നെ പ്രേഷകരുടെ മനസ്സിൽ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിക്കും. ഇത്തരത്തിൽ ഒരുപാട് നല്ല നായികമാരാണ് മലയാള സിനിമയിൽ കുറച്ച് കാലം മികച്ച പ്രകടനം കാഴ്ചവെച്ചിട്ട് അപ്രത്യക്ഷം ആയത്.KAVYA MADHAVAN

നിഷാൽ ചന്ദ്രനെയാണ് കാവ്യ ആദ്യം വിവാഹം കഴിക്കുന്നത്. എന്നാൽ ആർഭാടപൂർവ്വം നടത്തിയ ഈ വിവാഹത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. പരസ്പ്പര സമ്മതത്തോടെ ഇവർ വിവാഹത്തിന് തൊട്ട് പിന്നാലെ വേർപിരിയുകയായിരുന്നു. പരസ്പ്പരം ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് ബന്ധം വേർപ്പെടുത്താൻ കാരണം എന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത. വിവാഹശേഷം അകന്നു കഴിഞ്ഞ ഇവർക്ക് എറണാകുളം കുടുംബകോടതി വിവാഹമോചനത്തിന് അനുവദിക്കുകയായിരുന്നു. ആദ്യ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിൽ എത്തിയിരുന്നു. ശേഷമാണ് താരം ദിലീപിനെ വിവാഹം കഴിച്ചത്. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. dillep'-and-kavyamadhvan-th

എന്നാൽ നിയമപരമായും മനസ്സ് കൊണ്ടും വർഷങ്ങൾക്ക് മുൻപ് തന്നെ പിരിഞ്ഞ നിശാലിനെയും കാവ്യയെയും വെറുതെ വിടാൻ സോഷ്യൽ മീഡിയ തയാറല്ലായിരുന്നു. ഇരുവരുടെയും വിവാഹ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ പ്രചരിക്കാനുണ്ടായ കാരണം എന്താണെന്ന് അറിയില്ല. നിരവധി പേരാണ് വീഡിയോക്ക് താഴെ കാവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റ് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോയ്ക്ക് താഴെ ഒരാൾ ചെയ്തിരിക്കുന്ന കമെന്റ് ആണ് ശ്രദ്ധ നേടിയത്.

കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു 2009 ഫെബ്രുവരി 9 ഈ കല്യാണം എല്ലാവരും അറിഞ്ഞ് നടന്നത് ആണ്. പക്ഷെ 2008 അവസാനം തന്നെ ഇവര്‍ ലീഗലി രജിസ്റ്റര്‍ മര്യേജ് ചെയ്തിരുന്നു’. എന്നാണ് ഇയാൾ എഴുതിയിരിക്കുന്ന കമെന്റ്. ഇതോടെ ഇത് സത്യമാണോ എന്ന സംശയത്തിൽ നിരവധി പേരാണ് ഇയാളുടെ കമെന്റിനു മറുപടിയുമായി എത്തിയിരിക്കുന്നത്.