വിധിച്ചിട്ടില്ലെന്ന് ഓർത്ത് സമാധാനിക്കുകയാണ് ഇപ്പോൾ

മണിരത്‌നത്തിന്റെ സംവിധാനത്തിൽ കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള നടിയായ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഐശ്വര്യയുടെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു…

മണിരത്‌നത്തിന്റെ സംവിധാനത്തിൽ കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള നടിയായ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഐശ്വര്യയുടെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ ഈ കഥാപാത്രത്തിനെ അവതരിപ്പിക്കാൻ വേണ്ടി അണിയറ പ്രവർത്തകർ ആദ്യം പരിഗണിച്ചത് കീർത്തി സുരേഷിനെ ആണ്. തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. അത് കൊണ്ട് തന്നെ ഈ വേഷം ചെയ്യാൻ ആദ്യം പരിഗണിച്ചത് കീർത്തിയെ ആയിരുന്നു.

എന്നാൽ അന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതിരുന്നത് വലിയ ഒരു ഭാഗ്യക്കേട് ആയിരുന്നു എന്ന് പറയുകയാണ് ഇപ്പോൾ കീർത്തി സുരേഷിന്റെ അമ്മയും നടിയുമായ മേനക. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പൊന്നിയിൻ സെൽവൻ സിനിമയിൽ നിന്ന് കീർത്തിക്ക് ക്ഷണം വന്നിരുന്നു. എന്നാൽ ആ സമയത്ത് കീർത്തി അപ്പോൾ രജനികാന്ത് ചിത്രമായ അണ്ണാത്തയിൽ അഭിനയിക്കാൻ വേണ്ടി അഗ്രിമെന്റിൽ സൈൻ ചെയ്തു നിൽക്കുന്ന സമയം ആയിരുന്നു. രണ്ടു ചിത്രങ്ങളുടെയും ഷൂട്ട് ഒരേ സമയത്ത് ആണ് നടക്കുന്നതും. അണ്ണാത്തയിൽ അഭിനയിക്കാൻ വേണ്ടി ആണ് ആദ്യം കരാർ ഒപ്പു വെച്ചത്.

അത് കൊണ്ട് തന്നെ അതിൽ നിന്ന് പിന്മാറുന്നത് ശരിയല്ല എന്ന് കരുതിയാണ് പൊന്നിയിൻ സെൽവന്റെ അവസരം വേണ്ടെന്ന് വെച്ചത്. എന്നാൽ അത് കീർത്തിയുടെ സിനിമ ജീവിതത്തിലെ തന്നെ വലിയ ഒരു നഷ്ട്ടമായിരുന്നു. അതോർത്ത് ഒരുപാട് വിഷമം ഉണ്ടെന്നും എന്നാൽ സിനിമയിൽ അഭിനയിക്കുമ്പോൾ അങ്ങനെ ആണ്. നമുക്ക് ഒരു സിനിയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല എങ്കിൽ അത് നമുക്ക് വിധിച്ചിട്ടില്ല എന്നോർത്ത് സമാധാനിക്കാനേ കഴിയു എന്നും അമ്മുമ്മയ്ക്ക് ആണ് കീർത്തി ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ വന്നതിൽ ഏറ്റവും കൂടുതൽ വിഷമം എന്നും മേനക പറഞ്ഞു.