ജൂഡ് ആന്റണിയും മിഥുൻ മാനുവലും തനിക്ക് മാപ്പ് എഴുതി തന്നു

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ പാർട്ണറായി പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് മാത്രമല്ല, താൻ നല്ല അഭിനേതാവ് കൂടി ആണ് എന്ന് സാന്ദ്ര തോമസ് തെളിയിച്ചിട്ടുണ്ട്.…

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ പാർട്ണറായി പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് മാത്രമല്ല, താൻ നല്ല അഭിനേതാവ് കൂടി ആണ് എന്ന് സാന്ദ്ര തോമസ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമ മേഖലയിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. സാന്ദ്രയുടെ നിർമ്മാണ കമ്പനി ആയിരുന്നു ആട് ചിത്രം നിർമ്മിച്ചത്. അത് പോലെ തന്നെ നിരവധി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ഫ്രൈഡേ ഫിലിംസിന് കഴിഞ്ഞു. എന്നാൽ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്ന് പാർട്ണർഷിപ്പിൽ നടത്തിയ ഈ പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് പിന്നീട് സാന്ദ്ര പിന്മാറുകയായിരുന്നു.

വിജയ് ബാബുവുമായുള്ള സ്വരച്ചേർച്ചയെ തുടർന്ന് ആണ് സാന്ദ്ര പ്രൊഡക്ഷൻ ബാനറിൽ നിന്ന് പിന്മാറിയത്. ഇത് സിനിമാ മേഖലയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ഒരു വിഷമത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സാന്ദ്ര. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നിന്ന് താൻ പുറത്തായത് ആണ് തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് എന്നാണ് സാന്ദ്ര പറയുന്നത്. താൻ ഒരു പാട് ആഗ്രഹിച്ച ചിത്രം കൂടിയായിരുന്നു ഓം ശാന്തി ഓശാന എന്നും താരം പറഞ്ഞു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, താൻ ഒരു കുഞ്ഞിനെ പോലെയാണ് ഓം ശാന്തി ഓശാന എന്ന ചിത്രത്തിനെ കണ്ടത്. തനിക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു ചിത്രം കൂടിയായിരുന്നു അത്. വ്യക്തിപരമായി തന്റെ ഫേവറിറ്റ് കൂടി ആയിരുന്നു. എന്നാൽ നടന്റെ പേരിൽ ആണ് ആ ചിത്രം തന്റെ കയ്യിൽ നിന്ന് പോയത്. ജൂഡ് ആന്റണിക്ക് ആ ചിത്രം ഒരു ചെറിയ ബാനറിൽ ചെയ്യാൻ താല്പര്യമില്ലായിരുന്നു. സിനിമ പോയതോടെ എന്ത് വേണമെന്ന് അവർ തന്നോട് ചോദിച്ചു. അപ്പോൾ അപ്പോളജി ലെറ്റർ മതിയെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ജൂഡ് ആന്റണിയും മിഥുൻ മാനുവലും എനിക്ക് അപ്പോളജി ലെറ്റർ എഴുതി തന്നു. ഞാൻ അത് ഫ്രെയിം ചെയ്തു സൂക്ഷിക്കുന്നുണ്ട് എന്നുമാണ് സാന്ദ്ര പറഞ്ഞത്.