പലരും താൻ രാശിയില്ലാത്ത നടിയാണെന്നു പറഞ്ഞിട്ടുണ്ട്, എന്നാൽ ആ വാക്കുകളാണ്  ഇന്ന് ഞാൻ ഈ നിലയിൽ ആകാൻ കാരണവും, കീർത്തി സുരേഷ് 

ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു നടി തന്നെയാണ്  കീർത്തി സുരേഷ്, ഇപ്പോൾ താരം തന്റെ കരിയറിന്റെ ആദ്യ സമയത്തു ഉണ്ടായ ചില കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്, താൻ ആദ്യം അഭിനയിക്കാൻ  സിനിമയിൽ…

ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു നടി തന്നെയാണ്  കീർത്തി സുരേഷ്, ഇപ്പോൾ താരം തന്റെ കരിയറിന്റെ ആദ്യ സമയത്തു ഉണ്ടായ ചില കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്, താൻ ആദ്യം അഭിനയിക്കാൻ  സിനിമയിൽ എത്തിയപ്പോൾ പലരും താൻ രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞിട്ടുണ്ട്, ചില സിനിമകളിൽ താൻ അഭിനയിക്കുമ്പോൾ ആ സിനിമ എട്ടു നിലയിൽ പൊട്ടും എന്നൊക്ക ആയിരുന്നു, ആ വിശ്വാസം സിനിമ മേഖലയിൽ പതിവാണ് കീർത്തി പറയുന്നു.

എന്നാൽ ആ വാക്കുകൾ തന്നെയാണ് തന്നെ ഈ നിലയിൽ എത്തിച്ചിരിക്കുന്നത്, താൻ ശരിക്കും കഠിനാധ്വാനം കൊണ്ടാണ് ഇന്നത്തെ ഈ പദവി കരസ്ഥമാക്കിയത്. സിനിമയിൽ പൂജ, റിലീസ് ദിവസം പ്രാർത്ഥന, പിന്നീട ജ്യോത്സ്യം ഇവയെല്ലാം ചെയ്യാറുണ്ട്, ഇതെല്ലം സിനിമ മേഖലയിൽ കടുത്ത വിശ്വാസങ്ങൾ ആണ് നടി പറയുന്നു.

ഇന്ന് തെന്നിന്ത്യയിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ പ്രധാനിയാണ് കീർത്തി, താരത്തിനെ ഇപ്പോൾ നല്ല കാലമാണ്, നടിയുടെ മിക്ക ചിത്രങ്ങളും ഹിറ്റുകൾ ആണ്. കുബേരൻ എന്ന മലയാള ചിത്രത്തിൽ ബാലതാരമായാണ് കീർത്തി ഈ മേഖലയിലേക്ക് കടന്നു വന്നത്, വാശിയാണ് താരത്തിന്റെ അവസാന മലയാള ചിത്രം. മഹാനടി എന്ന ചിത്രത്തിൽ താരത്തിനെ ദേശീയ പുരസ്‌കാരം വരെ ലഭിച്ചു.