അർജുൻ അശോകൻ ചിത്രം ഖജുരാവോ ഡ്രീംസ് തിയേറ്ററുകളിലേക്കെത്തുന്നു!

അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ഖജുരാവോ ഡ്രീംസ് . സിനിമ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. നിരവധി യുവതാരങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന ചിത്രമാണ് ഖജുരാവോ ഡ്രീംസ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഈ മാസം തീയേറ്ററുകളിൽ എത്തും. എന്നാൽ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല


നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖജുരാവോ ഡ്രീംസ്.അർജുൻ അശോകനൊപ്പം ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ധ്രുവൻ, അതിഥി ബാലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ പുതിയ തലമുറയുടെ ആളുകളുടെ കാഴ്ചപ്പാടുകളെ കുറിച്ചാണ് പറയുന്നത്.ഖജുരാവോ ഡ്രീംസ് എന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സേതുവാണ്.

സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നെഹാ സക്‌സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.നാല് ചെറുപ്പക്കാരുടെ കഥയും ഇവരുടെ ഇടയിലേക്ക് ഒരു പെൺസുഹൃത്ത് കടന്ന് വരുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ഖജുരാവോ ഡ്രീംസിന്റെ പ്രമേയം. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ ചിത്രത്തിൻറെ എഡിറ്റിംഗും നിർവ്വഹിക്കുന്ന സിനിമ ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

Previous article‘ടിക്കി ടാക്ക’ പുതിയ ചിത്രം പ്രഖ്യാപിച്ച് രോഹിത് വി എസ്; നായകൻ ആസിഫ് അലി!
Next articleശ്രീനിഷിന് സർപ്രൈസ് നൽകികൊണ്ട് സന്തോഷവർത്ത പുറത്തുവിട്ടു,  പേർളി