ഇത് ഖുശ്ബുവിന്റെ മകൾ തന്നെയാണോ, ആരാധകരുടെ പലരുടെയും സംശയമാണ്

നിരവധി ആരാധകർ ഉള്ള താരമാണ് ഖുശ്‌ബു. തമിഴിൽ നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. തമിഴിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമകളിൽ എല്ലാം താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിലും നിരവധി ആരാധകർ ആണ്…

നിരവധി ആരാധകർ ഉള്ള താരമാണ് ഖുശ്‌ബു. തമിഴിൽ നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. തമിഴിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമകളിൽ എല്ലാം താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിലും നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ഇതിനോടകം തന്റെ സാനിദ്യം അറിയിച്ച താരം സംവിധായകൻ സുന്ദറിനെ ആണ് വിവാഹം കഴിച്ചത്. രണ്ടു പെൺകുട്ടികൾ ആണ് ഇരുവർക്കും ഉള്ളത്. അവന്തിക, അനന്തിത തുടങ്ങിയവർ ആണ് ഇവരുടെ മക്കൾ. എന്നാൽ ഇപ്പോൾ താരത്തിന്റെ ഇളയ മകൾ ആയ അനന്തിത പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ആളുകൾക്ക് പൊതുവെ ഉള്ള ഒരു വിചാരം ആണ് പ്രശസ്തരായവരുടെ മക്കൾ എല്ലാം ഭാഗ്യം ചെന്നവർ ആണെന്ന്. എന്നാൽ അത് അങ്ങനെ അല്ല. അവരെ ഇപ്പോഴും മറ്റുള്ളവരുടെ കണ്ണുകൾ വേട്ടയാടിക്കൊണ്ടിരിക്കും. അവരുടെ സ്വഭാവം എങ്ങനെയാണ്, രൂപം എങ്ങനെയാണ് എന്നൊക്കെ ശ്രദ്ധിക്കാൻ ഇപ്പോഴും ആളുകൾ ചുറ്റിനും കാണും. ശരിക്കും പറഞ്ഞാൽ ഒരു സ്വതന്ത്രവും ഇല്ലാത്ത അവസ്ഥ. അത്തരത്തിൽ സൗന്ദര്യക്കുറവിന്റെ പേരിൽ ഉള്ള വേട്ടയാടൽ ചെറുപ്പം മുതൽ തന്നെ നേരിട്ട് കൊണ്ടിരിക്കുന്ന ഒരാൾ ആണ് ഞാൻ. തനിക് ഓര്മ വെച്ച നാൾ മുതൽ തന്നെ ബോഡി ഷെയിമിങ് കേട്ട് തുടങ്ങിയിരുന്നു എന്നും ഇത്തരത്തിൽ ഉള്ള പരിഹാസങ്ങൾ കേട്ട് ശരിക്കും മടുത്തു എന്നുമാണ് താരം പറയുന്നത്.

പലരും പറയുന്നത് എന്റെ അമ്മ സുന്ദരിയാണെന്നും തനിക്ക് അത്ര സൗന്ദര്യമില്ലെന്നും സുന്ദരിയല്ലെന്നുമൊക്കെയാണ്. ഇതൊക്കെ കേൾക്കാൻ തുടങ്ങി ഒടുവില്‍ കഷ്ടപ്പെട്ട് ശരീര ഭാരം കുറച്ചപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ് പലരും പറയുന്നത്. പോസിറ്റിവിറ്റിയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിൽ വരുന്ന കമെന്റുകളും തന്നെ വിഷമിപ്പിക്കുന്ന തരത്തിൽ ആണെന്നും പലരും ഒരു ദയയും ഇല്ലാതെയാണ് ചില കമെന്റുകൾ ഒക്കെ ഇടാറുള്ളത് എന്നും ഇത് കാണുമ്പോൾ ശരിക്കും വിഷമം ആണെന്നും താരം പറയുന്നു. മാത്രമല്ല, ഓർമ്മ വെച്ച കാലം മുതൽ തന്നെ ബോഡി ഷെയിമിങ് കൊണ്ട് വേട്ടയാടുന്ന ഒരാൾ കൂടിയാണ് ഞാൻ എന്നും താരം പറഞ്ഞു.