എന്റെ ഹൈറ്റും, വെയിറ്റും  നോക്കിയിട്ട് സിനിമയിൽ എടുക്കുകയുള്ളു എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതയാളുടെ അല്പത്തരം, സിനിമകൾ നഷ്ടപ്പെട്ടതിനെ കുറിച്ച്, അഭിരാമി

തനിക്ക് ഹൈറ്റ്‌ കൂടി എന്ന് പറഞ്ഞു കൊണ്ട് മൂന്നാലു ചിത്രങ്ങൾ നഷ്ട്ടപെട്ടു എന്ന് നടി അഭിരാമി പറയുന്നു, സിനിമയിൽ നിന്നും പുറത്താക്കി എന്ന് അതിനെ പറയാൻ കഴിയില്ല കാരണം ഒരു എഗ്രിമെന്റ് കഴിഞ്ഞു മാറ്റുക…

തനിക്ക് ഹൈറ്റ്‌ കൂടി എന്ന് പറഞ്ഞു കൊണ്ട് മൂന്നാലു ചിത്രങ്ങൾ നഷ്ട്ടപെട്ടു എന്ന് നടി അഭിരാമി പറയുന്നു, സിനിമയിൽ നിന്നും പുറത്താക്കി എന്ന് അതിനെ പറയാൻ കഴിയില്ല കാരണം ഒരു എഗ്രിമെന്റ് കഴിഞ്ഞു മാറ്റുക ആണെങ്കിൽ മാത്രമേ തനിക്ക് അത് പറയാൻ കഴിയൂ, എന്നാൽ ചില സിനിമകളിലെ കഥ തന്റെ അടുത്ത് വന്നു പറഞ്ഞതിന് ശേഷം പിന്നീട് വിളിച്ചു പറയും ആ സിനിമയിൽ മറ്റൊരു നടിയെ കാസ്റ്റ് ചെയ്യ്തു എന്ന് അഭിരാമി പറയുന്നു.

പക്ഷെ ആ വാർത്തകൾ തന്നെ ഒരുപാടു വിഷമിപ്പിച്ചിട്ടുണ്ട്, തന്റെ ഹൈറ്റ്‌ പ്രശ്നം കൊണ്ട് തനിക്കു ആ വേഷം ഉണ്ടെന്നു പറഞ്ഞിട്ടു പിന്നീട് ആ വേഷം വേറൊരാൾ ചെയ്യ്തു എന്ന് കേൾക്കുമ്പോൾ ബുദ്ധിമുട്ടു ഉണ്ടായിരുന്നു, താൻ ഒരുപാട് പ്രതീഷിച്ച ചിത്രങ്ങൾ ആയിരുന്നു അവ നടി പറയുന്നു,

ഹൈറ്റും, വെയിറ്റും  എന്റെ കൈയിലുള്ള സാധങ്ങൾ അല്ലെ, അതിന്റെ പേരിൽ എന്നെ സിനിമയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ അതയാളുടെ അല്പത്തരം എന്ന് എനിക്ക് പറയാൻ കഴിയൂ, അത് ആ സംവിധായകന്റെ ഇടുങ്ങിയ ചിന്താഗതിയെ ആണ് കാണിക്കുന്നത്. ഞാൻ എന്ത് ചെയ്യാനാണ് താരം പറയുന്നു, സിനിമയിൽ നിന്നും ഇടവേള എടുത്ത അഭിരാമി ഇപ്പോൾ ഗരുഡൻ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുകയാണ്.