കിംഗ് ഓഫ് കൊത്ത ഒടിടിയില്‍ നാളെയെത്തില്ല; പുതിയ ഒടിടി റിലീസുകൾ അറിയാം

സപ്റ്റംബറിൽ തീയറ്ററുകളിൽ ഹിറ്റ് തീർത്ത നിരവധി സിനിമകളാണ് ഈ മാസം ഒടിടിയിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ, കരീന കപൂറിന്റെ ജാനേ ജാൻ, സെക്സ് എജ്യുക്കേഷൻ…

സപ്റ്റംബറിൽ തീയറ്ററുകളിൽ ഹിറ്റ് തീർത്ത നിരവധി സിനിമകളാണ് ഈ മാസം ഒടിടിയിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ, കരീന കപൂറിന്റെ ജാനേ ജാൻ, സെക്സ് എജ്യുക്കേഷൻ സീസൺ ഫോർ തുടങ്ങിയവയാണ് ഉടൻ റിലീസ് ചെയ്യാനിരിക്കുന്നത്. റിലീസ് തീയതിയും ഒടിടി പ്ലാറ്റ്ഫോമും വിശദമായി അറിയാം. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ട് ആയ റാഫി- ദിലീപ്‍ ടീം വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ ചിത്രമായിരുന്നു വോയ്സ് ഓഫ് സത്യനാഥന്‍.  2014 ല്‍ പുറത്തെത്തിയ റിംഗ് മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു ഇത്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ജൂലൈ 28 ന് ആയിരുന്നു. ഇപ്പോഴിതാ തിയറ്ററുകളില്‍ ചിത്രം കാണാനാവാത്ത പ്രേക്ഷകര്‍ക്ക് അത് കാണാനുള്ള അവസരവുമായി വോയ്‍സ് ഓഫ് സത്യനാഥന്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെ ചിത്രം കാണാനാവും. ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമാപ്രേമികള്‍ക്ക് സിംപ്ലി സൌത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാം. ഇന്ന് മുതലാണ് സ്ട്രീമിംഗ്.ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കരീനയുടെ ജാനേ ജാൻ കരീന കപൂറിനെ പ്രധാന കഥാപാത്രമാക്കി സുജോഷ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ മിസ്റ്ററി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ്. ജയ്ദീപ് അഹ്‌ലാവത്, വിജയ് വർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.പ്രശസ്ത ജാപ്പനീസ് നോവലായ ദ് ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മായ ഡിസൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കരീന അവതരിപ്പിക്കുന്നത്. ഇന്ന് മുതൽ (സപ്റ്റംബർ 21) നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് നടക്കും.
കിംഗ് ഓഫ് കൊത്ത ..ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്‍ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്.  ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്‍തംബര്‍ 22ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കിംഗ് ഓഫ് കൊത്തിയുടെ ഒടിടി സ്‍ട്രീമിംഗ് നാളെയായിരിക്കില്ല മറിച്ച് സെപ്‍തംബര്‍ 28നോ 29നോ ആയിരിക്കുമെന്ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍  അറിയിച്ചിരിക്കുകയാണ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്.സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത നിർമിച്ചത്.  ദുല്‍ഖറിനൊപ്പം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.