ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ജയ് ഗണേഷിന്റെ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിം?ഗ് തുടങ്ങും. ഒരു മാസം മുന്‍പ് അതായത് ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്.…

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ജയ് ഗണേഷിന്റെ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിം?ഗ് തുടങ്ങും. ഒരു മാസം മുന്‍പ് അതായത് ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്ത് എത്തുകയും ചെയ്തു. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങള്‍ ഉണ്ടാകുന്നതിന് ഒരു മാസം മുന്‍പ് തന്നെ സിനിമയുടെ ടൈറ്റില്‍ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിന് തെളിവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

ഗന്ധര്‍വ്വ ജൂനിയര്‍ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രക്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റില്‍ ബി?ഗ് ഫിലിംസ്, ജെഎം ഇന്‍ഫോടെയ്ന്‍മെന്റ് സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ പ്രഭറാം, സുജിന്‍ സുജാതന്‍ എന്നിവരാണ്.