കൊത്തയിലെ രാജാവ് റോക്കി ഭായിയെ മലർത്തിയടിച്ചു! പ്രീ ബുക്കിങ്ങിൽ കേരളത്തിൽ നിന്നുമാത്രം മൂന്ന് കോടി 

ഇപ്പോൾ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി പ്രീ ബുക്കിങ്ങിൽ മൂന്നു കോടി നേടിയിരിക്കുകയാണ് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്ത. റിലീസിനെ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആണ് കേരളത്തിൽ നിന്നും…

ഇപ്പോൾ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി പ്രീ ബുക്കിങ്ങിൽ മൂന്നു കോടി നേടിയിരിക്കുകയാണ് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്ത. റിലീസിനെ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആണ് കേരളത്തിൽ നിന്നും മാത്രം ചിത്രം ഈ മൂന്നു കോടി നേടിയിരിക്കുന്നത്, ശരിക്കും കൊത്തയിലെ രാജാവ് റോക്കി ഭായിയെ മലർത്തിയടിച്ചു എന്ന് തന്നെ പറയാം എന്നാണ് ഈ ഒരു കണക്കനുസരിച്ചു ആരാധകർ പറയുന്നത്.

കണക്കനുസരിച്ചു കൊത്ത ഇപ്പോൾ മൊത്തം ആറ് കോടിയാണ് നേടിയിരിക്കുന്നത്. മുൻപ് കെ ജി എഫ് കേരളത്തിൽ നിന്നും 2 . 93 ആയിരുന്നു നേടിയത്. അന്ന് കേരളത്തിലെ പ്രീ ബുക്കിങ് റിലീസിൽ വമ്പൻ നേട്ടം ആയിരുന്നു കെ ജി എഫ് നേടിയത്, എന്നാൽ റിലീസിനെ ഒരു ദിവസം ബാക്കി നിൽക്കേ ആണ് കൊത്ത ഇപ്പോൾ കേരളത്തിൽ നിന്നും മാത്രം മൂന്നു കോടി നേടിയത്.

നാളെ ആണ് കിംഗ് ഓഫ് കൊത്തയുടെ  റിലീസ്, നാളെ കേരളത്തിൽ മാത്രം ചിത്രം 500 പരം സ്‌ക്രീനിൽ ആണെത്തുന്നത്, അൻപതിലേറെ രാജ്യങ്ങളിൽ 2500  സ്‌ക്രീനുകളിൽ ആകും റിലീസ് ആകുന്നത്. ദുൽഖറിന്റെ കരിയർ പോയിന്റ് ആയ ഈ ചിത്രം മാസ്സും,കെട്ടുറപ്പോടു കൂടിയുള്ള കഥയും, ഒപ്പം സംഗീതാന്മകമായ പാട്ടും ആണ് ചിത്രത്തിന്റെ ഹൈലറ്റ്.