ദുല്‍ഖർ സൽമാനെ കുറിച്ച്‌ ഗോകുല്‍ സുരേഷ് ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദുല്‍ഖര്‍ എന്നെ അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മാനസികമായി നേരത്തെ തന്നെ അങ്ങനെയൊരു ബന്ധമാണ്. ഒരുപക്ഷെ എല്ലാവരും അറിയുന്ന വിധത്തിലേക്ക് അത് എത്തിയത് ഇപ്പോഴാണ്’,പ്രൊമോഷൻ സമയത്തൊക്കെ ആ ബോണ്ടിങ് കുറച്ചുകൂടി ശക്തമായിട്ടുണ്ട്. അദ്ദേഹം എന്നെ…

ദുല്‍ഖര്‍ എന്നെ അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മാനസികമായി നേരത്തെ തന്നെ അങ്ങനെയൊരു ബന്ധമാണ്. ഒരുപക്ഷെ എല്ലാവരും അറിയുന്ന വിധത്തിലേക്ക് അത് എത്തിയത് ഇപ്പോഴാണ്’,പ്രൊമോഷൻ സമയത്തൊക്കെ ആ ബോണ്ടിങ് കുറച്ചുകൂടി ശക്തമായിട്ടുണ്ട്. അദ്ദേഹം എന്നെ അനിയനായാണ് കാണുന്നത് എന്ന് മുൻപ് തന്നെ ഗോകുൽ വ്യക്തമാക്കിയിട്ടുണ്ട്.ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. വമ്പൻ ക്യാൻവാസില്‍ ഒരുക്കിയിരിക്കുന്ന കിങ് ഓഫ് കൊത്ത ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ദുല്‍ഖറിന്റെ ഇത്രയും നാളത്തെ കരിയറില്‍ മാസ് ആക്ഷന്‍ ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രവുമാണ് കിങ് ഓഫ് കൊത്ത.മലയാളത്തിലെന്ന പോലെ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാം വമ്പൻ വരവേല്‍പാണ്‌ ചിത്രത്തിന് ലഭിക്കുന്നത്. ദുല്‍ഖറിന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം എന്നതിനേക്കാള്‍ കിങ് ഓഫ് കൊത്ത മലയാളികള്‍ക്ക് പ്രിയപ്പെട്ടതാകാൻ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. അതിലൊന്ന് മലയാളത്തിലെ മൂന്ന് ഇതിഹാസങ്ങളുടെ മക്കള്‍ ഒന്നിക്കുന്നു എന്നതാണ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകൻ ദുല്‍ഖറിനൊപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. ഈ സെക്കൻഡ് ജനറേഷന്റെ ഒത്തുചേരലിനെ വളരെ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനിടെ ദുല്‍ഖറിനെ കുറിച്ച്‌ ഗോകുല്‍ സുരേഷ് പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദുല്‍ഖര്‍ സല്‍മാൻ മോളിവുഡിന്റെ സുല്‍ത്താൻ അല്ലേ എന്ന് ഗോകുല്‍ പറയുന്നു. തനിക്ക് ദുല്‍ഖര്‍ ഏട്ടൻ ആണെന്നും താൻ അനിയനെ പോലെ ആണെന്ന് വ്യക്തമാക്കിയിട്ടുള്ളത് ആണെന്നും ഗോകുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗോകുല്‍ ഇക്കാ ദുല്‍ഖറിന്റെ ഒരു സ്റ്റാര്‍ഡം പ്രകടിപ്പിക്കുന്ന സിനിമ തന്നെയാകും കിങ് ഓഫ് കൊത്ത. മോളിവുഡിന്റെ സുല്‍ത്താനല്ലേ ദുല്‍ഖര്‍. വലിയ സിനിമയാണ്. മലയാളത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാൻ യോഗ്യമായിട്ടുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത. പൂര്‍ണമായും തിയേറ്ററില്‍ കാണേണ്ട സിനിമയാണ് ഇത്. ദുല്‍ഖര്‍ എന്നെ അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മാനസികമായി നേരത്തെ തന്നെ അങ്ങനെയൊരു ബന്ധമാണ്. ഒരുപക്ഷെ എല്ലാവരും അറിയുന്ന വിധത്തിലേക്ക് അത് എത്തിയത് ഇപ്പോഴാണ്’,പ്രൊമോഷൻ സമയത്തൊക്കെ ആ ബോണ്ടിങ് കുറച്ചു കൂടി ശക്തമായിട്ടുണ്ട്. അദ്ദേഹം എന്നെ അനിയനായാണ് കാണുന്നത് എന്ന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എന്റെ അച്ഛന് നല്‍കുന്നത് പോലെ ഒരു ബഹുമാനം തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും നല്‍കുന്നത് ഗോകുല്‍ പറഞ്ഞു . പ്രൊമോഷൻ സമയത്തൊക്കെ ആ ബോണ്ടിങ് കുറച്ചുകൂടി ശക്തമായിട്ടുണ്ട്. അദ്ദേഹം എന്നെ അനിയനായാണ് കാണുന്നത് എന്ന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എന്റെ അച്ഛന് നല്‍കുന്നത് പോലെ ഒരു ബഹുമാനം തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും നല്‍കുന്നത് ഗോകുല്‍ പറഞ്ഞു. ഒരു നടൻ എന്ന നിലയില്‍ തന്നെ നന്നായി തന്നെ ഉപയോഗിച്ച സിനിമയാണ് കിങ് ഓഫ് കൊത്തയെന്നും ഗോകുല്‍ സുരേഷ് വ്യകത്മാക്കി.

ഇനിയും ഇതു പോലെയുള്ള സിനിമകളുടെ ഭാഗമാകാൻ കഴിയുമെന്ന് കരുതുന്നുവെന്നും ഗോകുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കിങ് ഓഫ് കൊത്തയുടെ പ്രസ് മീറ്റ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പെട്ടുപോയ ഗോകുല്‍ സുരേഷിനെ അതിനിടയില്‍ നിന്ന് രക്ഷിച്ച്‌ മുന്നിലേക്ക് വിടുന്ന ദുല്‍ഖറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ദുല്‍ഖറുമായുള്ള ബന്ധത്തെ കുറിച്ച്‌ ഗോകുലിനോട് ചോദിച്ചത്. അതേ സമയം സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫോര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്ബൻ വിനോദ്, ഷമ്മി തിലകൻ, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മിനൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തെക്കുറിച്ചു പ്രതീക്ഷ പുലർത്തിയ ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. റിലീസിന് മുൻപേ പ്രീ ബുക്കിംഗ് റെക്കോർഡുകൾ തകർത്ത ചിത്രം മാസ്സും ആക്ഷനും കൂടിക്കലർന്ന എന്റെർറ്റൈനെർ ആണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.കൊത്ത രാജേന്ദ്രൻ എന്ന് പേരുള്ള രാജു എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ സൽമാൻ ചിത്രത്തിലെത്തുന്നത്. ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനിൽ നിന്നും കൊത്തയുടെ രാജാവായുള്ള രാജുവിന്റെ വളർച്ചയുടെ കഥയാണ് കിംഗ് ഓഫ് കൊത്ത. ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം 1986 കാലഘട്ടത്തിലെ കഥയിലേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്നു. ചിത്രത്തിലെ മാസ്സ് രംഗങ്ങളും ഗാനങ്ങളും മികച്ച രീതിയിൽ തന്നെ ദൃശ്യവത്കരിച്ചിട്ടുണ്ട്‌.