സീമ ശരണ്യക്ക് ആരായിരുന്നു? ചേച്ചിയോ, അമ്മയോ, അതോ ദൈവമോ, വൈറലായി കിഷോർ സത്യയുടെ വാക്കുകൾ

മലയാള സിനിമ ലോകത്തെ ഒന്നടങ്കം വേദനയിൽ ആക്കിയിരിക്കുകയാണ് നടി ശരണ്യയുടെ മരണം, കാൻസർ ബാധിച്ച് കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു ശരണ്യ, രോഗത്തിൽ നിന്നും മുക്തയായി വന്നു കൊണ്ടിരിക്കുകയായിരുന്നു, എന്നാൽ താരത്തിനെ വീണ്ടും കാൻസർ…

മലയാള സിനിമ ലോകത്തെ ഒന്നടങ്കം വേദനയിൽ ആക്കിയിരിക്കുകയാണ് നടി ശരണ്യയുടെ മരണം, കാൻസർ ബാധിച്ച് കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു ശരണ്യ, രോഗത്തിൽ നിന്നും മുക്തയായി വന്നു കൊണ്ടിരിക്കുകയായിരുന്നു, എന്നാൽ താരത്തിനെ വീണ്ടും കാൻസർ പിടികൂടിയിരുന്നു, ഒടുവിൽ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയിരിക്കുകയാണ്, ഇപ്പോൾ ശരണ്യയുടെ മരണം അറിഞ്ഞതിനു പിന്നാലെ നടൻ കിഷോർ സത്യാ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, അസുഖത്തെ തോൽപിച്ച ഇടവേളകളിൽ വീണ്ടും അവൾ ക്യാമറയ്ക്കു മുൻപിൽ എത്തി.പത്തു വർഷങ്ങൾക്കു ശേഷം “കറുത്ത മുത്തിൽ” എന്നോടൊപ്പംഅവൾ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാർഡിന്റെ ജോഡിയായി. ശരണ്യയുടെ വിയോഗവർത്ത അറിഞ്ഞപ്പോൾ നൊമ്പരത്തോടെ അവൻ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല…. എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും അവൾ ഉണ്ടാവും എന്നാണ് കിഷോർ പറയുന്നത്

കിഷോറിന്റെ വാക്കുകൾ ഇങ്ങനെ, വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി….. മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി ഏഷ്യാനെറ്റിൽ വന്ന “മന്ത്രക്കോടി”ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളർച്ച തുടങ്ങിയത്… പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയ്യാറായില്ല…. രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടനാ ആത്മയുടെ പ്രസിഡന്റ്‌ ശ്രീ. കെ ബി. ഗണേഷ് കുമാറും സഹ പ്രവർത്തകരും ശരണ്യക്ക് കൂട്ടായി നിന്നു. എന്നാൽ ഈ കാലമത്രയും അവളുടെ ഏറ്റം വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു. സീമ ശരണ്യക്ക് ആരായിരുന്നു….?

Saranya
Saranya

ചേച്ചിയോ… അമ്മയോ… അതോ ദൈവമോ….! സീമയോടൊപ്പം ദൈവം ചേർത്തുവെച്ച പേരായിരുന്നോ ശരണ്യ….. സീമയുടെ കൂടെ ശരണ്യക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അർത്ഥമായും…. അസുഖത്തെ തോൽപിച്ച ഇടവേളകളിൽ വീണ്ടും അവൾ ക്യാമറയ്ക്കു മുൻപിൽ എത്തി. പത്തു വർഷങ്ങൾക്കു ശേഷം “കറുത്ത മുത്തിൽ” എന്നോടൊപ്പംഅവൾ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാർഡിന്റെ ജോഡിയായി. ശരണ്യയുടെ വിയോഗവർത്ത അറിഞ്ഞപ്പോൾ നൊമ്പരത്തോടെ അവൻ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല…. എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും അവൾ ഉണ്ടാവും…..