പൂജപ്പുര രവി ചേട്ടനെ വീട്ടിലെത്തി സ്നേഹോപഹാരവും സമ്മാനിച്ച് യാത്രയാക്കി!! കിഷോര്‍ സത്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് കിഷോര്‍ സത്യയുടേത്. ബിഗ് സ്‌ക്രീനിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും കിഷോറിന് ആരാധകരെയുണ്ടാക്കിയത് സീരിയലിലൂടെയാണ്. താരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് കിഷോര്‍.

ഇപ്പോഴി നടന്‍ പൂജപ്പുര രവിക്ക് യാത്രാമംഗളങ്ങള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് കിഷോര്‍ സത്യ. പൂജപ്പുരയില്‍ നിന്നും മറയൂരിലേക്ക് താമസം മാറി പോകുന്ന മുതിര്‍ന്ന നാടക, സിനിമ, സീരിയല്‍ നടനായ പൂജപ്പുര രവി ചേട്ടനെ ഭവനത്തില്‍ എത്തി യാത്രമംഗളങ്ങള്‍ നേര്‍ന്നെന്നാണ് താരം കുറിച്ചത്.

എന്നോടൊപ്പം ആത്മ ഭരണസമിതി അംഗങ്ങളായ പൂജപ്പുര രാധാകൃഷ്ണന്‍, രാജ്കുമാര്‍, അഷ്‌റഫ് പേഴുംമൂട് എന്നിവരോടൊപ്പമെത്തിയാണ് കിഷോര്‍ പൂജപ്പുര രവിയെ കണ്ടത്. ഒപ്പം ആത്മയുടെ പേരില്‍ ഒരു സ്നേഹോപഹാരവും അദ്ദേഹത്തിന് നല്‍കിയാണ് യാത്ര പറഞ്ഞിറങ്ങിയയെന്നും കിഷോര്‍ കുറിച്ചു

തിരുവനന്തപുരം പൂജപ്പുരയുടെ മുഖമുദ്രയായിരുന്ന പൂജപ്പുര രവി ഇനി മറയൂരിലാകും താമസം. മറയൂരിലെ മകളുടെ അടുത്തേക്കാണ് രവി താമസം മാറ്റുന്നത്. 40 വര്‍ഷങ്ങള്‍ നാടിനെ പേരിനൊപ്പം ചേര്‍ത്താണ് രവി നാടിനോട് വിട പറയുന്നത്. മകന്‍ യുകെയിലേക്ക് പോകുന്നതിലാണ് രവി മകളുടെ അടുത്തേക്ക് പോകുന്നത്. പൂജപ്പുര രവിയുടെ യഥാര്‍ത്ഥ പേര് രവീന്ദ്രന്‍ എന്നാണ്. വേലുത്തമ്പി ദളവ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം.

 

View this post on Instagram

 

A post shared by Kishor Satya (@kishor.satya)