ബിഎംഡബ്ല്യു എക്സ്1 ഗാരേജിലെത്തി!!! ആഢംബര കാര്‍ സ്വപ്‌നം സഫലമാക്കി അപ്പാനി ശരത്ത്

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അപ്പാനി ശരത്ത്. അപ്പാനി രവിയെന്ന വില്ലനായെത്തി തന്നെ ആരാധകരുടെ മനസ്സുകള്‍ കീഴടക്കിയ യുവതാരമാണ് ശരത്. ശേഷം ഒരുപിടി മികച്ച അവസരങ്ങളാണ് പിന്നീട് താരത്തിനെ തേടി എത്തിയത്.…

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അപ്പാനി ശരത്ത്. അപ്പാനി രവിയെന്ന വില്ലനായെത്തി തന്നെ ആരാധകരുടെ മനസ്സുകള്‍ കീഴടക്കിയ യുവതാരമാണ് ശരത്. ശേഷം ഒരുപിടി മികച്ച അവസരങ്ങളാണ് പിന്നീട് താരത്തിനെ തേടി എത്തിയത്. നായകനായും പ്രതിനായകനായും സഹനടനായുമെല്ലാം ശരത് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നം സഫലമായ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്. ആഡംബര വാഹനം എന്ന എന്ന സ്വപ്നമാണ് ശരത് സഫലമാക്കിയത്. ബി.എം.ഡബ്ല്യു എക്സ്1 എസ്.യു.വി. സ്വന്തമാക്കിയാണ് താരം സ്വപ്‌നം സഫലമാക്കിയത്.

മലപ്പുറം കരുവാരകുണ്ടിലുള്ള സഫാരി കാര്‍സ് എന്ന പ്രീ ഓണ്‍ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് ശരത് ബി.എം.ഡബ്ല്യു എക്സ്1 സ്വന്തമാക്കിയത്. ബി.എം.ഡബ്ല്യു എക്സ്1 ഒന്നാം തലമുറ മോഡലാണ് അപ്പാനിയുടെ ഗ്യാരേജിലേക്ക് എത്തിയത്. 2011 മോഡല്‍ വാഹനമാണ് താരം സ്വന്തമാക്കിയത്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ എക്സ്.യു.വി. നിരയിലെ കുഞ്ഞന്‍ മോഡലാണ് എക്സ്1. 41.50 ലക്ഷം രൂപ മുതല്‍ 44.50 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി മൂന്ന് വേരിയന്റുകളിലാണ് നിലവില്‍ എക്സ്1 നിരത്തുകളില്‍ എത്തുന്നത്. എസ് ഡ്രൈവ് 20i സ്പോര്‍ട്ട് എക്സ്, എസ് ഡ്രൈവ് 20ശ എക്സ്ലൈന്‍ എന്നീ പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളിലും എസ് ഡ്രൈവ് 20റ എക്സ്ലൈന്‍ ഡീസല്‍ വേരിയന്റിലുമാണ് ഇത് എത്തുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ ഹൈലൈന്‍, കോര്‍പറേറ്റ് എഡിഷന്‍ എന്നിവയായിരുന്നു വേരിയന്റുകളില്‍. ഇതില്‍ ഡീസല്‍ എന്‍ജിന്‍ മോഡലാണ് അപ്പാനി സ്വന്തമാക്കിയിട്ടുള്ളത്.

2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഈ ആഡംബര എസ്.യു.വിയുടെ കരുത്ത്. ഡീസല്‍ എന്‍ജിന്‍ 188 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 257.47 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. രണ്ട് മോഡലുകളുലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.