ആരാധകർ കാത്തിരുന്ന ആ രംഗങ്ങൾ എത്തുന്നു, ഋഷിയും സൂര്യയും വിവാഹിതർ ആകുന്നു

ഏഷ്യാനെറ്റിൽ അടുത്തിടെ തുടങ്ങിയ പരമ്പര ആണ് കൂടെവിടെ. കുറഞ്ഞ സമയംകൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റ് പരമ്പരകളുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. നിരവധി ആരാധകരെയും…

ഏഷ്യാനെറ്റിൽ അടുത്തിടെ തുടങ്ങിയ പരമ്പര ആണ് കൂടെവിടെ. കുറഞ്ഞ സമയംകൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റ് പരമ്പരകളുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. നിരവധി ആരാധകരെയും പരമ്പര കുറഞ്ഞ സമയം കൊണ്ട് നേടിക്കഴിഞ്ഞു. കൂടെവിടെയിൽ നായികയായി എത്തുന്നത് അൻഷിത ആണ്. താരം വളരെ മുൻപ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്. സംഗീത ആൽബങ്ങളിലും പാരമ്പരകളിലും എല്ലാം താരം നേരുത്തെ തന്നെ അഭിനയിച്ചിട്ടുണ്ട്. സൂര്യ എന്ന കഥാപാത്രത്തെയാണ് കൂടെവിടെയിൽ അൻഷിത അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. ഓരോ ദിവസം കഴിയും തോറും സംഭവ ബഹുലമായ എപ്പിസോഡുകളിൽ കൂടിയാണ് പരമ്പര കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോ വീഡിയോ കണ്ടു ശരിക്കും ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഏഷ്യാനെറ്റ് പുറത്ത് വിട്ട പ്രമോ വിഡിയോയിൽ തെറ്റിദ്ധാരണകൾക്ക് ഒടുവിൽ സൂര്യയും ഋഷിയും തമ്മിൽ വിവാഹിതർ ആകുന്നതാണ് കാണിച്ചിരിക്കുന്നത്. വിവാഹ വേഷത്തിൽ ഓടിവന്നു വേഗം ഇരുവരും ഹെലികോപ്റ്ററിൽ കയറുന്നതും ഇരുവരുടെയും പുറകെ പിന്തുടർന്ന് ഗുണ്ടകൾ വരുന്നതും ആണ് പ്രമോയിൽ കാണിക്കുന്നത്. ഒടുവിൽ ഹെലികോപ്റ്ററിൽ കയറിൽ രക്ഷപ്പെടുന്ന ഋഷിയും സൂര്യയും ആകാശത്തിന്റെ അതിരുകളും കടന്ന് പ്രണയത്തിന്റെ വർണ്ണ ലോകത്തിലേക്ക് കൂടും തേടി പറക്കുകയാണ് സൂര്യയും ഋഷിയും എന്നാണ് പ്രമോ വീഡിയോയുടെ അവസാനം പറയുന്നത്.

പടച്ചോനെ, ഇതെന്താ ഇത് സ്വപ്നമോ അതോ യഥാർത്ഥമോ,എന്തായാലും കളർ ആയിട്ടുണ്ട്, ഏറ്റവും കൂടുതൽ സ്വപ്നം കണ്ട സീരിയലിനുള്ള അവാർഡ് കൂടെവിടേക്കും, മൗന രാഗത്തിനും കൊടുക്കണമെന്ന് ഏഷ്യാനെറ്റ്‌ നോട് അപേക്ഷിക്കുന്നു, ഇത്രൊകൊക്കെ സ്വപ്നം കാണാൻ കഷ്ട്ടപെടുമ്പോൾ നമ്മൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് മോശമല്ലേ ഏഷ്യാനെറ്റെ, ഇതിൽ മൊത്തോം സ്വപ്നങ്ങൾ കൊണ്ടുള്ള കളി ആണല്ലോ. എന്തായാലൂം അങ്ങനെ എങ്കിലും ഈ സീന് ഒക്കെ ഒന്ന് കാണാലോ, ഇതു കളർഫുൾആയിട്ട് ഉണ്ട്ലോ. ഏതായാലും പൊള്ളിച്ചു. കാണാൻ ആഗ്രഹിച്ച സീനുകളാണ്, ഇത്പോലെ ഹെലികോപ്റ്റർ സീൻ ഒക്കെ ഇട്ട് സ്വപ്നം വല്ലോം ആണേൽ ഈ സീരിയലും air ൽ തന്നെ ആയിരിക്കും തുടങ്ങി നിരവതി കമെന്റുകൾ ആണ് പ്രോമോ വിഡിയോയ്ക്ക് ലഭിക്കുന്നത്.