പാലക്കാട്ടെ പുതിയ വീടിന്റെ പാലുകാച്ച് ചടങ്ങ് നടത്തി യുവയും മൃദുലയും

ദിവസങ്ങൾക്ക് മുൻപാണ് ടെലിവിഷൻ താരം മൃദുലയുടെയും യുവ കൃഷ്ണയുടെയും തമ്മിൽ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് വളരെ ആഘോഷ പൂർവം ആണ് ചടങ്ങുകൾ എല്ലാം നടന്നത്. ഇവരുടെ വിവാഹത്തിന്റെ ചടങ്ങുകളുടെ എല്ലാം വിഡിയോയും ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. വിവാഹത്തിന് തൊട്ടടുത്ത ദിവസം യുവയുടെ വീട്ടിലേക്ക് വിളക്ക് കൊടുത്ത് മൃദുലയെ കയറ്റുന്ന വിഡിയോയും മൃദുല പങ്കുവെച്ചിരുന്നു. ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒക്കെയും ഇവർ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മൃദുലയും യുവയും പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഈ താരദമ്പതികളുടെ ഏറ്റവും പുതിയ വിശേഷം ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

പാലക്കാട്ട് പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് മൃദുലയും യുവയും. അതിന്റെ സന്തോഷം ആണ് ഇപ്പോൾ യുവാവും മൃദുലയും ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നാട്ടിൻ പുറത്തതാണ് ഇരുവരും തങ്ങളുടെ സ്വപ്ന ഭവനം പടുത്തുയർത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വളരെ ലളിതമായ രീതിയിൽ ആണ് ആർഭാടങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഇരുവരും തങ്ങളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനം നടത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ ഇരുവരുടെയും ഫാൻസ്‌ ഗ്രൂപ്പുകളിൽ വൈറൽ ആണ്.

വിവാഹത്തിന് മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്ന താര ജോഡികൾ ആയിരുന്നു മൃദുലയും യുവയും. ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ വിവാഹ ശേഷം പല തരത്തിൽ ഉള്ള ഗോസിപ്പുകളും വിമർശനങ്ങളും ആണ് ഇരുവരെയും കുറിച്ച് വന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള വിമർശനങ്ങളോട് ഒന്നും ആ സമയത്ത് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കന്ന എപ്പോൾ സമയം ഇല്ല എന്നാണു മൃദുല വിജയിയും യുവയും അന്ന് പറഞ്ഞത്.

 

 

 

 

 

Previous articleആരാധകർ കാത്തിരുന്ന ആ രംഗങ്ങൾ എത്തുന്നു, ഋഷിയും സൂര്യയും വിവാഹിതർ ആകുന്നു
Next articleഇനിയും ഞാൻ ആ പാട്ട് പാടിയാൽ അവർ എന്നെ വെച്ചേക്കില്ല