താൻ ഇനിയൊരിക്കലും ഉമ്മൻ‌ചാണ്ടിയെ അനുകരിക്കില്ല, കോട്ടയം നസീർ 

മിമിക്രി ഷോകളിൽ ഉമ്മൻ ചാണ്ടിയെ അനുകരിച്ച കലാകാരൻ ആണ് കോട്ടയം നസീർ, ഇപ്പോൾ താരം അദ്ദേഹത്തിന്റെ ഈ വിയോഗത്തിൽ വേദന ഉണ്ടെന്നും, ഇനിയൊരിക്കലും അദ്ദേഹത്തെ അനുകരിക്കില്ല എന്നും പറയുകയാണ് നടൻ, ഒരു സഹോദര തുല്യൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എതിരാളികളെ പോലും അദ്ദേഹം വേദനിപ്പിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒരുപാടു സങ്കടം ഉണ്ടെന്നു നടൻ പറയുന്നു.

എനിക്ക് വ്യകതിപരമായി പറയാൻ ഉള്ളത് അദ്ദേഹം എന്നെ ഒരു സഹോദര തുല്യനായി ആണ് കണ്ടിരുന്നത്. ഒരാൾ അനുകരിക്കുന്നത് മറ്റൊരാൾക്ക് ഇഷ്ട്ടമാകില്ല എന്നാൽ അദ്ദേഹത്തെ അനുകരിക്കുന്നതിനു അദ്ദേഹം ചിരിച്ചു നിന്നട്ടല്ലാതെ ഒരിക്കലും പ്രതികരിച്ചിരുന്നില്ല, അത്രയും നല്ല വ്യക്തിത്വമുള്ള ആൾ വിട്ടുപിരിഞ്ഞു പോകന്നതിൽ ഒരുപാടു സങ്കടം ആണ്

അദ്ദേഹം നല്ലൊരു രാഷ്ട്രീയ നേതാവ് തന്നെ ആയിരുന്നു,അനുകരിക്കുന്നത് ആർക്കും ഇഷ്ട്ടമാകില്ല എന്നാൽ അദ്ദേഹത്തിന് അങ്ങനൊരു പ്രശ്നം ഇല്ലായിരുന്നു, അദ്ദേഹം അനുകരണത്തെ പ്രോത്സാഹിപ്പിച്ച ഒരു നേതാവ് തന്നെ ആയിരുന്നു, ഇനിയൊരിയ്ക്കലും അദ്ദേഹത്തെ താൻ അനുകരിക്കില്ല നടൻ കോട്ടയം നസീർ മാധ്യമങ്ങളോട് പറഞ്ഞു.