ചിത്രത്തിലെ ആ സീനിനെ മാത്രം മൂത്താപ്പ ആയിരുന്നു സംവിധാനം ചെയ്യ്തത്! അതോടു എന്റെ ഉള്ള ധൈര്യം കൈവിട്ടുപോയി, മഖ്ബൂൽ 

‘കസബ’യിൽ  താൻ അഭിനയിച്ച ഒരു സീൻ സംവിധാനം ചെയ്യ്തത് മമ്മൂട്ടി ആയിരുന്നു എന്ന് നടൻ മഖ്‌ബൂൽ സൽമാൻ പറയുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ മകൻ ആണ് മഖ്‌ബൂൽ, ആദ്യമായി തങ്ങൾ ഒന്നിച്ച ചിത്രമായിരുന്നു കസബ, അതിൽ മൂത്താപ്പ ആയിരുന്നു നായകൻ, അതുകൊണ്ടു തന്നെ എനിക്ക് ഒരുപാടു ടെൻഷൻ ഉണ്ടായിരുന്നു, അതുകൊണ്ടു അഭിനയിക്കുന്നതിന് മുൻപ് തന്നെ താൻ  രണ്ടു ദിവസം സെറ്റിൽ ചെന്നിരുന്നു മഖ്‌ബൂൽ പറയുന്നു.

സാധരണ ഒരു സിനിമ ആയിരുന്നില്ല എനിക്ക് കസബ, ആദ്യമായി ഒരു സൂപ്പർസ്റ്റാറുമായി സ്ക്രീൻ ഷെയർ ചെയ്യുകയാണ്, കസബ യിൽ ഒരു കോളേജ് സീൻ ആയിരുന്നു മൂത്താപ്പ ഡയറക്റ്റ് ചെയ്യ്തത്, എന്നാൽ രണ്ടു ദിവസം മുൻപ് തന്നെ സെറ്റിൽ പോയതുകൊണ്ടു കുറച്ചു ധൈര്യം ഉണ്ടായി, ഇനിയും മൂത്താപ്പ വന്നാൽ കുഴപ്പമില്ല എന്നായിരുന്നു.

ആ സീൻ കോളേജിൽ വന്നു എന്നെ അറസ്റ്റ് ചെയ്യുന്ന ഭാഗം ആയിരുന്നു അതുവരെയും നിധിൻ ചേട്ടൻ ആയിരുന്നു ഡയറക്റ്റ് ചെയ്യ്തത് എന്നാൽ ഞാൻ ഷോട്ടിലേക്ക് കയറിയപ്പോൾ ശബ്‌ദത്തിനു ഒരു മാറ്റം, ഞാൻ മോണിറ്ററിന്റെ അടുത്ത് നോക്കുമ്പോൾ മൂത്താപ്പ ആണ് സ്റ്റാർട്ട് ആക്ഷൻ പറയുന്നത്, അതോടു ഉള്ള ധൈര്യം എന്റെ കൈവിട്ടു പോയിരുന്നു, ഞാൻ ജഗദീഷേട്ടനെ തല്ലാൻ നോക്കിയിട്ടു ശരിയാകുന്നില്ല എന്നാൽ പിന്നീട് മൂത്താപ്പ ആയിരുന്നു പറഞ്ഞു തന്നത് മഖ്‌ബൂൽ പറയുന്നു.