മമ്മൂട്ടി, മോഹൻലാൽ അഭിനയിച്ച ആ ചിത്രത്തിൽ നിന്നും തനിക്ക് അവസരം ഇല്ലാതായി! കാരണത്തെ കുറിച്ച്, കോട്ടയം പദ്മൻ 

മലയാള സിനിമയിൽ ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മോഹൻലാൽ, മമ്മൂട്ടി എന്ന സൂപ്പർ സ്റ്റാർസിന്റെ കൂടെയുള്ള അഭിനയം, എന്നാൽ അങ്ങനൊരു അവസരം നഷ്ട്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ കോട്ടയം പദ്മൻ, മമ്മൂട്ടി, മോഹൻലാൽ…

മലയാള സിനിമയിൽ ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മോഹൻലാൽ, മമ്മൂട്ടി എന്ന സൂപ്പർ സ്റ്റാർസിന്റെ കൂടെയുള്ള അഭിനയം, എന്നാൽ അങ്ങനൊരു അവസരം നഷ്ട്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ കോട്ടയം പദ്മൻ, മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രത്തിൽ ആയിരുന്നു തനിക്ക് അങ്ങനൊരു അവസരം ഇല്ലാതായത്. ആ സിനിമയുടെ നിർമാതാക്കളിൽ ഒരാൾ തനിക്ക് പരിചയമുള്ളതിന്റെ പേരിലായിരുന്നു ഇങ്ങനൊരു അവസരം ലഭിച്ചത് പദ്മൻ പറയുന്നു

ചിത്രത്തിൽ ഒരു വക്കീലിന്റെ വേഷത്തിൽ ആയിരുന്നു മമ്മൂട്ടി, അദ്ദേഹത്തിന്റെ ജൂനിയർ ആയിട്ട് ആയിരുന്നു തന്റെ അഭിനയം, എന്നാൽ എനിക്ക് തരാൻ അവരുടെ കയ്യിൽ വേഷമില്ലായിരുന്നു, അത് കാരണം ഞാൻ എന്റെ വീടിനടുത്തുള്ള ഒരാളുടെ വക്കീൽ യൂണിഫോം വാങ്ങിയിരുന്നു, കോട്ടയത്തു വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്, ചിത്രത്തിൽ എനിക്ക് അങ്ങനൊരു വലിയ ഡയലോഗുകൾ ഇല്ലായിരുന്നു.

ചിത്രത്തിൽ മമ്മൂട്ടിയെ അസ്സിസ്റ്റന്റെ ചെയ്യുന്ന ആൾ ആയതുകൊണ്ട് എനിക്ക് കുറച്ചു പേപ്പറുകൾ എടുത്ത് കൊടുക്കുക അതായിരുന്നു എന്റെ സീൻ, എന്നാൽ ഈ സീനിൽ അ റ്റമോസ്‌ഫിയർ ഫിൽ ചെയ്യാനുള്ള ആളുകൾ കോട്ടയംബാറിലെ വക്കീലന്മാർ ആയിരുന്നു, അവർ എന്റെ അഭിനയത്തിന് തടസം നിന്നു ,കാര്യം ആ സീനിൽ ഞാൻ ഒഴികെ എല്ലാവരും വക്കീലന്മാർ ആയിരുന്നു, മമ്മൂക്കയും ഒരു വക്കീൽ ആണല്ലോ, ആ വക്കീലന്മാരെ സംബന്ധിച്ച് എന്റെ അച്ഛൻ ഒരു റേഷൻ കടക്കാരൻ ആണ്, അതാണ് അവരുടെ പ്രശ്‌നം, അതാണ് എനിക്ക് ആ സിനിമയിൽ അവസരം നഷ്ടപ്പെട്ടതും