‘പെട്ടെന്ന് അഡ്രിനാലിൻ റഷുണ്ടായി’, ദൃശ്യം ക്ലൈമാക്സ് ജനിച്ച കഥ പറഞ്ഞ് ജിത്തു ജോസഫ്

മോഹൻലാൽ നായകനായി എത്തുന്ന നേരിന് റിലീസിന് ഒരുങ്ങി നിൽക്കേ തന്റെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യത്തിനെ കുറിച്ചുള്ള ജിത്തു ജോസഫിന്റെ വാക്കുകൾ ചർച്ചയാകുന്നു. ക്ലൈമാക്സ് തന്നെയായിരുന്നു ദൃശ്യത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആ കൈമാക്സ്…

മോഹൻലാൽ നായകനായി എത്തുന്ന നേരിന് റിലീസിന് ഒരുങ്ങി നിൽക്കേ തന്റെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യത്തിനെ കുറിച്ചുള്ള ജിത്തു ജോസഫിന്റെ വാക്കുകൾ ചർച്ചയാകുന്നു. ക്ലൈമാക്സ് തന്നെയായിരുന്നു ദൃശ്യത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആ കൈമാക്സ് മനസിലേക്ക് എത്തിയ നിമിഷത്തെ കുറിച്ചാണ് ജീത്തു ജോസഫ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്. വരുണിനെ കുഴിച്ചിട്ടിരിക്കുന്നതായി എഴുതിയ സ്ഥലത്തിൽ ആദ്യം സംതൃപ്‍തനായിരുന്നില്ല. പിന്നെ എറണാകുളത്ത് ഞാൻ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗെയിം ഞാനും പാർട്‍ണറും തോറ്റുകൊണ്ടിരിക്കുകയായിരുന്നു. വലിയ സ്‍കോർ വ്യത്യാസം ഉണ്ടായിരുന്നു.

കളിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് പെട്ടെന്ന് തോന്നി ഇത് ഒരു പൊലീസ് സ്റ്റേഷന്റെ അടിയിലായിരുന്നു എങ്കിൽ അടിപൊളിയായിരുന്നേനെ എന്ന്. അതിന്റെ സാധ്യത മനസിലായപ്പോൾ പെട്ടെന്ന് അഡ്രിനാലിൻ റഷുണ്ടായെന്നും ജിത്തു പറഞ്ഞു. മത്സരം ഞങ്ങൾ ജയിച്ചു. വലിയൊരു ഊർജമായി. ആശയം തോന്നിയപ്പോൾ ആവേശഭരിതനായി. മത്സരം കഴിഞ്ഞുടൻ തന്നെ മനസിൽ വന്നത് എഴുതി. തിരക്കഥയിൽ പിന്നീട് മാറ്റങ്ങൾ വരുത്തിയ ശേഷമാണ് പൊലീസ് സ്റ്റേഷൻ നിർമാണമൊക്കെ ചിത്രത്തിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2013ലാണ് മോഹൻലാൽ നായകനായ ദൃശ്യം തീയറ്ററിൽ എത്തിയത്. മീന, അൻസിബ ഹസൻ, എസ്‍തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, നീരജ് മാധവ്, ഇർഷാദ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ചിത്രം വമ്പൻ ഹിറ്റാകുകയും രണ്ടാം ഭാഗവും പിന്നീട് മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ തന്നെ സംവിധാനത്തിൽ എത്തുകയും ചെയ്‍തിരുന്നു. ഒടിടിയിൽ റിലീസ് ചെയ്ത ദൃശ്യം രണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.