കെപിഎസി ലളിത അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ !!!

കെപിഎസി ലളിത ആശുപത്രിയിൽ എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. മെച്ചപ്പെട്ട ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ തൃശൂരിൽ നിന്നും എറണാകുളത്തേക്ക് മാറ്റി എന്നാണ് അറിയാൻ കഴിയുന്നത്. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് സിനിമ…

കെപിഎസി ലളിത ആശുപത്രിയിൽ എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. മെച്ചപ്പെട്ട ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ തൃശൂരിൽ നിന്നും എറണാകുളത്തേക്ക് മാറ്റി എന്നാണ് അറിയാൻ കഴിയുന്നത്. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് സിനിമ മേഖലയുമായി ബന്ധമുള്ളവർ പറയുന്നത്. വർഷങ്ങളായി മലയാള സിനിമയിൽ നിറസാനിധ്യമായി നിന്ന് നിരവധി തവണ ‘അമ്മ കഥാപാത്രങ്ങൾ ചെയ്ത താരമാണ് കെപിഎസി ലളിത. ആദ്യം നായികയായും സഹോദരിയായും എല്ലാം നിന്ന താരം പിന്നീട് ‘അമ്മ കഥാപാത്രങ്ങളിലേക്കൊക്കെ കേന്ദ്രികരിച്ചപ്പോൾ വലിയ നേട്ടമാണ് താരത്തിന് ഉണ്ടായത്.

ദിലീപ്, മോഹൻലാൽ, മമ്മൂക്ക എന്നി വലിയ താര നിരകളുടെ അമ്മയായി അഭിനയിക്കാനുള്ള അവസരം കെപിഎസി ലളിതക്ക് സാധിച്ചു. നടിയായും സ്വാഭാവ നടിയായും തിളങ്ങിയ താരം കൈകാര്യം ചെയ്യാത്ത വേഷം മലയാള സിനിമയിൽ ഇല്ല എന്ന് പറയാം. മലയാളത്തിലെ പ്രിയ അമ്മമാരിൽ ആദ്യം എണ്ണുന്ന വെക്തികൂടിയാണ് കെപിഎസി ലളിത. പത്തു ശിവസത്തിലേറെയായി ആശുപത്രിയിൽ ആണ്. എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെപിഎസി ലളിത ഇപ്പോൾ ഐസിയു വിൽ ആണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

കരൾ രോഗം കാരണം ആരോഗ്യ പ്രശനം നേരിടുന്നു എന്ന് സോഷ്യൽ മീഡിയിൽ പ്രചാരണം ശക്തപ്പെട്ടിരിക്കുകയാണ്. അമ്മയുടെ ജനറൽ സെക്കട്രി ഇടവേള ബാബു ആണ് കെപിഎസി ലളിതയുടെ ആരോഗ്യ വിവരങ്ങൾ അറിയിച്ചെത്തിയത്. ഐസിയുവിൽ ആണ് എങ്കിലും ആരോഗ്യ നില പുരോഗതിയിലാണ് എന്ന് റിപോർട്ടുകൾ വരുന്നുണ്ട്.