കെപിഎസി ലളിത എന്ന അനശ്വര പ്രതിഭക്ക് പൊട്ടുകളിൽ സ്നേഹാദരം !!

മലയാള സിനിമക്ക് തീര നഷ്ടം നൽകിയാണ് കെപിഎസി ലളിത വിടവാങ്ങിയത്. അവസാനമായി ഒരു നോക്ക് കണ്ട് ആദരവ് അർപ്പിക്കാൻ എത്തിയ സഹപ്രവർത്തകർ വേദന കടിച്ചമർത്തി നിന്നതും, പലരും കണ്ണീരോടെ ഓർമ്മകൾ പങ്ക് വെച്ചപ്പോൾ ചിലർ…

മലയാള സിനിമക്ക് തീര നഷ്ടം നൽകിയാണ് കെപിഎസി ലളിത വിടവാങ്ങിയത്. അവസാനമായി ഒരു നോക്ക് കണ്ട് ആദരവ് അർപ്പിക്കാൻ എത്തിയ സഹപ്രവർത്തകർ വേദന കടിച്ചമർത്തി നിന്നതും, പലരും കണ്ണീരോടെ ഓർമ്മകൾ പങ്ക് വെച്ചപ്പോൾ ചിലർ വിങ്ങുന്ന വേദനയിൽ ഒന്നും മിണ്ടാതെ മടങ്ങിയതും എല്ലാം നമ്മൾ കണ്ടതാണ്. മലയാള ചലച്ചിത്ര നാടക ലോകത്ത് ആറ് പതിറ്റാണ്ടിലധികം നിറഞ്ഞ് നിന്ന കെപിഎസി ലളിതക്ക് കൊച്ചി കണ്ണീരിൽ കുതിർന്ന യാത്ര മൊഴിയാണ് നൽകിയത്. മലയാള സിനിമയിലെ പ്രമുഖർ എല്ലാം തങ്ങളുടെ പ്രിയ സഹപ്രവർത്തകക്ക് യാത്ര മൊഴി ചൊല്ലാൻ എത്തിയിരുന്നു.

ഇപ്പോൾ അനശ്വര പ്രതിഭക്ക് പൊട്ടുകളിൽ സ്നേഹാദരം. അന്തരിച്ച K. P. A. C ലളിതയുടെ മുഖചിത്രം പൊട്ടുകളിൽ മൂവായിരത്തിൽ അധികം കറുത്ത പൊട്ടുകൾ ഉപയോഗിച്ച് രണ്ടടി വലുപ്പത്തിൽ 5 മണിക്കൂർ സമയം എടുത്തിട്ടാണ് ഡാവിഞ്ചി ഉണ്ണികൃഷ്ണൻ്റെ മകൾ അശ്വതി ഈ ഒരു ചിത്രം വരച്ചിരിക്കുന്നത്. ഫെബ്രുവരി 22 -ആം തീയതി ആണ് K. P. A. C ലളിത നമ്മളെ വിട്ടു പിരിഞ്ഞത്. പകരം വെക്കാൻ ആവാത്ത അനശ്വര പ്രതിഭക്ക് അശ്വതി കൃഷ്ണയുടെ സ്നേഹാദരം. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ ലോകത്ത് ഇടം പിടിച്ചത്.