തീയറ്റര്‍ സാധാരണക്കാരന്റേതാണ്..! ഒടിടി ഉപരിവര്‍ഗ്ഗത്തിന്റേയും..!! – എം. മുകുന്ദന്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് എം. മുകുന്ദന്‍. ഇപ്പോഴിതാ അദ്ദേഹം സിനിമാ പ്രദര്‍ശനം ഒടിടിയില്‍ വെയ്ക്കുമ്പോഴും തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോഴുമുള്ള വ്യത്യാസത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒടിടിയില്‍ സിനിമകള്‍ കാണുന്നത് മലയാളി…

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് എം. മുകുന്ദന്‍. ഇപ്പോഴിതാ അദ്ദേഹം സിനിമാ പ്രദര്‍ശനം ഒടിടിയില്‍ വെയ്ക്കുമ്പോഴും തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോഴുമുള്ള വ്യത്യാസത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒടിടിയില്‍ സിനിമകള്‍ കാണുന്നത് മലയാളി പ്രേക്ഷകരിലെ ഉപരിവര്‍ഗ്ഗം മാത്രമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ആ കാഴ്ചക്കാരില്‍ സാധാരണക്കാര്‍ ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

എം. മുകുന്ദന്റെ ഈ പുതിയ പ്രസ്താവന സിനിമാ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. താന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ ടി ടി യില്‍ റിലീസ് ചെയ്യുന്നതോടെ സിനിമ മണിക്കൂറുകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ കാണും, എന്നാല്‍ അതില്‍ സാധാരണക്കാര്‍ ഉണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

”ഒടിടിയില്‍ റിലീസ് ചെയ്യുന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ സിനിമ കാണുമെങ്കിലും അതില്‍ സാധാരണക്കാരുണ്ടാവില്ല. സിനിമ തിയേറ്റര്‍ നമ്മുടെ ഒരു സംസ്‌കാരമാണ്. ഓട്ടോറിക്ഷക്കാരും പാചകക്കാരും ചെത്തുതൊഴിലാളികളും അങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് തിയേറ്ററില്‍ സിനിമ കാണുന്നത്.

അവര്‍ക്ക് സിനിമ കാണുക എന്നത് മാത്രമല്ല, പകരം കുടുംബവുമൊത്ത് തിയേറ്ററില്‍ പോകുക, തിയേറ്ററിലെ ഉന്തും തള്ളും, തിരക്ക്, ടിക്കറ്റ് കിട്ടുമോ എന്ന ആകാംക്ഷ, ഇടവേളക്ക് പുറത്തിറങ്ങി എന്തെങ്കിലും കഴിക്കുക അങ്ങനെ രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സാധാരണക്കാര്‍ക്ക് തിയേറ്ററില്‍ കിട്ടുന്നുണ്ട്.

അത്തരം സാധ്യതകള്‍ ഒന്നും ഒടിടിയില്‍ സിനിമ റീലീസ് ചെയ്യുമ്പോള്‍ ഇല്ല. എനിക്ക് സിനിമകള്‍ തിയേറ്ററില്‍ കാണാനാണ് ഇഷ്ടം. തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ഒടിടിയില്‍ വന്നാല്‍ നന്നായിരിക്കും… എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.