എത്രയോ കോടി മക്കളുടെ അമ്മയുടെ അമ്മയായ പുണ്യജന്മം!!! കണ്ണീരടക്കാനാവാതെ കൃഷ്ണകുമാര്‍

ഇന്നലെയാണ് ആത്മീയ നേതാവ് മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വസതിയിലായിരുന്നു അന്ത്യം. ദമയന്തിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. എത്രയോ കോടി മക്കള്‍ക്ക് അമ്മയായി മാറിയ ഒരാളുടെ…

ഇന്നലെയാണ് ആത്മീയ നേതാവ് മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വസതിയിലായിരുന്നു അന്ത്യം. ദമയന്തിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.

എത്രയോ കോടി മക്കള്‍ക്ക് അമ്മയായി മാറിയ ഒരാളുടെ അമ്മയാവാന്‍ ഭഗവാന്‍ തിരഞ്ഞെടുത്ത ഈ പുണ്യവതിയുടെ ജന്മം അര്‍ത്ഥ പൂര്‍ണമായിരുന്നു’ എന്നു പറഞ്ഞാണ് കൃഷ്ണകുമാറിന്റെ ആദരാഞ്ജലി കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെ ദമയന്തിയമ്മയ്ക്ക് നടന്‍ ആദരാജ്ഞലി അര്‍പ്പിച്ചിരിക്കുന്നത്.

ലോകാരാധ്യയായ അമൃതാനന്ദമയി ദേവിയുടെ അമ്മ, ദമയന്തിയമ്മ വിഷ്ണുപാദം പൂകിയിരിക്കുന്നു. നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങളായുള്ള അടുപ്പം അമ്മയോടും സഹോദരന്‍ ശ്രീ. സുരേഷിനോടും വള്ളിക്കാവിനോടും കാത്തുസൂക്ഷിക്കുന്ന എനിക്കും കുടുംബത്തിനും ഇതൊരു വലിയ സങ്കടം തന്നെയാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

എത്രയോ കോടി മക്കള്‍ക്ക് അമ്മയായി മാറിയ ഒരാളുടെ അമ്മയാവാന്‍ ഭഗവാന്‍ തിരഞ്ഞെടുത്ത ഈ പുണ്യവതിയുടെ ജന്മവും ജീവിതവും എല്ലാ രീതിയിലും അര്‍ത്ഥപൂര്‍ണമായിരുന്നു. നിങ്ങളുടെയെല്ലാമൊപ്പം ഞങ്ങളും പ്രാര്‍ത്ഥനകളില്‍ പങ്കുചേരുന്നു. ഓം ശാന്തി എന്ന് കൃഷ്ണകുമാര്‍ കുറിച്ചു.