വേറെ കഴിവൊന്നും ഇല്ലേ പാട്ട് പാടി അത്ഭുതപ്പെടുത്തി നടി കൃഷ്ണ പ്രഭ വീഡിയോ

പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കൃഷ്ണപ്രഭ. ഭരതനാട്യം കോഴ്സിൽ ബാംഗ്ലൂരിലെ അലയൻസ് കോഴ്സിൽ ഒന്നാം റാങ്ക് നേടിയ പ്രതിഭ കൂടി ആണ് കൃഷ്ണ പ്രഭ. 2005 ൽ ബോയ്‌ഫ്രണ്ട്‌ എന്ന സിനിമയിൽ കൂടി ആണ് കൃഷ്ണ പ്രഭ അഭിനയ രംഗത്തേക്ക് എത്തിച്ചേരുന്നത്.അതിനു ശേഷം കൃഷ്ണപ്രഭയെ തേടി വലുതും ചെറുതുമായ നിരവധി അവസരങ്ങൾ വന്നെത്തി. ഇപ്പോൾ മലയാള സിനിമയുടെ സ്ഥിരസാന്നിധ്യമാണ് താരം. സിനിമയിൽ മാത്രമല്ല ടെലിവിഷൻ പരിപാടികളും താരം തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. അടുത്തിടെ രജിത്ത് കുമാറിനൊപ്പം വിവാഹവേഷത്തിൽ നിൽക്കുന്ന കൃഷ്ണപ്രഭയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോൾ ആരധകൻ പറഞ്ഞ കമന്റ്ന് പാട്ടുപാടി നൽകി അത്ഭുതപെടുത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ. അഭിനയവും നൃത്തവും മാത്രമേ ഉള്ളു വേറെ കഴിവൊന്നും ഇല്ലേ എന്നാണ് ആരാധകൻ ചോദിച്ചത്. എന്നാൽ കഴിവ് തെളിയിച്ചിട്ട് തന്നെ കാര്യം എന്ന മട്ടിലായിരുന്നു കൃഷ്ണപ്രിയ പാട്ടുപാടി ആരാധകർക്കായി പങ്ക് വെച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. താരത്തിന് പിന്തുണയും മറ്റും അറിയിച്ച് നിരവധി വ്യക്തികളാണ് എത്തിയിട്ടുള്ളത്.

വീഡിയോ