ഇന്ദ്രന്റെ മോന്‍ ആണെന്ന് പറഞ്ഞാലും പണി വാങ്ങും, അവസാന വാര്‍ണിങ്

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി…

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്.

പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്രണ്ടുവർഷം മുൻപാണ്  താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്.

കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു ബാലയുടെ വിവാഹം, എന്നാൽ ഈ വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്, കഴിഞ്ഞ ദിവസം ബാലയുടെ ചിത്രങ്ങൾക്ക് താഴെ ചിലർ നെഗറ്റീവ് കമെന്റുമായി എത്തിയിരുന്നു, അവർക്കുള്ള മറുപടിയുമായി ബാല എത്തി, ഇപ്പോൾ അമൃതയുടെ ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമെന്റുമായി എത്തിയ ചിലർക്ക് അമൃതയുടെ ആരാധകർ തന്നെ മറുപടി നല്കിയിരിക്കുകയാണ്.

അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികള്‍ ഇവിടെ പൊങ്കാല കമന്റ് ഇടുന്നത് കുറേ ദിവസങ്ങള്‍ കൊണ്ട് കാണുന്നുണ്ട്, ഇന്ദ്രന്റെ മോന്‍ ആണെന്ന് പറഞ്ഞാലും പണി വാങ്ങും, അവസാന വാര്‍ണിങ്. വീണ്ടും പറയുന്നു, ഇത് അമൃതയോട് ഉള്ള അമിത മമത ഒന്നും അല്ല, അമൃതയെയും അഭിരാമിയെയും ഈ നിലയില്‍ എത്തിച്ച ഒരു അച്ഛന്‍ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ എന്നാണ് ശ്രീജിത്ത് സഹദേവന്‍ എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് താഴെ കൂപ്പുകൈകളുമായി അമൃത എത്തിയിട്ടുമുണ്ട്.സൗന്ദര്യം എന്ന വാക്കിന്റെ പര്യായമാണോ അമൃത എന്നാണ് മറ്റൊരാളുടെ കമന്റ്. എന്റമ്മോ ഇച്ചിരി കൂടിപ്പോയിട്ടോ, എന്നാലും എനിക്കിഷ്ടായി എന്നാണ് ഇതിന് അമൃതയുടെ മറുപടി. 14 വര്‍ഷം മുന്നേ ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട നിഷ്‌കളങ്ക മുഖവുമായി വന്ന അന്നത്തെ പെണ്‍കുട്ടിക്ക് ഇന്നും വലിയ മാറ്റം ഒന്നുമില്ല എന്ന മറ്റൊരാളുടെ കമന്റിന് അമൃത ലവ് റിയാക്ഷനുമായെത്തിയിട്ടുമുണ്ട്.