‘വലിയ പഠിപ്പും, ഉയർന്ന പ്രിൻസിപ്പൽ തസ്തികയുമൊക്കെ ഉണ്ടായിട്ടും വിവേകം ഇല്ലെങ്കിൽ എന്താ കാര്യം’

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൾ ജാസി ​ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടി കൃഷ്ണപഭ. വേദിയിൽ അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാൾ വലിയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ ഇല്ലെന്നാണ് കൃഷ്ണ പ്രഭ…

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൾ ജാസി ​ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടി കൃഷ്ണപഭ. വേദിയിൽ അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാൾ വലിയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ ഇല്ലെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. ഒരിക്കലും ഒരുകലാകാരന് ഇത്തരമൊരു അനുഭവം ഇനിയുണ്ടാകാൻ പാടില്ലെന്നും കൃഷ്ണ കൂട്ടിച്ചേർത്തു.

“വേദിയിൽ നിന്ന് അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാൾ വലിയയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ വേറെയില്ല. പാടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങിക്കുക, പാടരുതെന്ന് പറയുക! വലിയ പഠിപ്പും, ഉയർന്ന പ്രിൻസിപ്പൽ തസ്തികയുമൊക്കെ ഉണ്ടായിട്ടും വിവേകം ഇല്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം.. വളരെ മോശമായി പോയി മാഡം! ജാസി ചേട്ടന് പിന്തുണ.. ഇനി ഒരിക്കലും ഒരു കലാകാരനും ഇതുപോലെയൊരു അനുഭവം ഉണ്ടാകാൻ പാടില്ല..”, എന്നാണ് കൃഷ്ണ പ്രഭ കുറിച്ചത്.

കോലഞ്ചേരി കോളേജ് ഡേ പരിപാടിയിൽ അതിഥി ആയി എത്തിപ്പോഴാണ് ജാസി ഗിഫ്റ്റിന് മോശം അനുഭവം ഉണ്ടായത്. പരിപാടിയിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൾ പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ വന്ന ഗായകൻ പാടാൻ പാടില്ലെന്ന് പ്രിൻസിപ്പാൾ പറയുകയുമായിരുന്നു. പിന്നണിഗാന രം​ഗത്തെ നിരവധി പേർ ​ജാസി ​ഗിഫ്റ്റിന് പിന്തുണ അറിയിച്ചു കൊണ്ട് രം​ഗത്ത് എത്തിയിരുന്നു