പാൻ ഇന്ത്യൻ ആയി കസറാൻ ഫഹദ്; ഒന്നല്ല, രണ്ട് ചിത്രങ്ങൾ; അതും ബാഹുബലി നിർമാതാക്കൾക്കൊപ്പം, വമ്പൻ പ്രഖ്യാപനം

വിക്രം, പുഷ്പ, മാമ്മന്നൻ തു‌ടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ സൃഷ്ടിക്കാൻ ഫഹദ് ഫാസിലിന് സാധിച്ചിരുന്നു. ഇപ്പോൾ പുഷ്പയ്ക്ക് ശേഷം ഫഹദ് രണ്ട് സിനിമകൾ തെലുങ്കിൽ ചെയ്യാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം…

വിക്രം, പുഷ്പ, മാമ്മന്നൻ തു‌ടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ സൃഷ്ടിക്കാൻ ഫഹദ് ഫാസിലിന് സാധിച്ചിരുന്നു. ഇപ്പോൾ പുഷ്പയ്ക്ക് ശേഷം ഫഹദ് രണ്ട് സിനിമകൾ തെലുങ്കിൽ ചെയ്യാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഓക്സിജൻ, ഡോ​ന്റ് ട്രബിൾ ദ ട്രബിൾ എന്നിങ്ങനെയാണ് രണ്ട് ചിത്രങ്ങളുടെയും പേരുകൾ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഓക്സിജൻ സിദ്ധാർത്ഥ് നഥെല്ലയാണ് സംവിധാനം. നവാഗതനായ ശശാങ്ക് യെലേറ്റിയാണ് ഡോ​ന്റ് ട്രബ്ൾ ദ ട്രബ്ൾ സംവിധാനം ചെയ്യുന്നത്. ഒരു ഫാ​ന്റസി ചിത്രമാകുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

അതേസമയം, സാക്ഷാൽ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആദ്യമായി നിർമാണം ചെയ്യുന്ന സിനിമകൾ എന്ന പ്രത്യേകയുമുണ്ട്. കാർത്തികേയയ്ക്ക് ഒപ്പം ബാഹുബലി ഫ്രാഞ്ചൈസിയുടെ നിർമാതാക്കളായ ആർക്ക മീഡിയ വർക്സും പ്രമുഖ നിർമാതാവായ ഷോബു യാർലഗഡ്ഡയും നിർമാണത്തിൽ പങ്കാളിയാണ്.