പ്രേമം സിനിമയിൽ ലാലേട്ടനും ഒരു വേഷമുണ്ടായിരുന്നു, കൃഷ്ണശങ്കർ

റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും നിരവധി ആരാധകരുള്ള സിനിമയാണ് പ്രേമം. റിലീസ് ചെയ്യുന്ന സമയത്ത് വലിയ ഒരു തരംഗം തന്നെയാണ് ചിത്രം ഉണ്ടാക്കിയത്. ചിത്രത്തിലെ ജോർജിനും കോയയ്ക്കും ശംഭുവിനുമെല്ലാം ഇന്നും നിരവധി ആരാധകർ ആണ് ഉള്ളത്. ചിത്രത്തിൽ എത്തിയിരുന്നത് ഒട്ടുമിക്കതും പുതുമുഖങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ ഇവർ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കും വലിയ ആരാധകരാണ് ഉണ്ടായിരുന്നത്. ഗാനത്തിന് വലിയ പ്രാധാന്യം നൽകി തന്നെയാണ് ചിത്രം ഒരുക്കിയത്.

ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റുകൾ ആയിരുന്നു എന്നതാണ് വാസ്തവം. പുതുമുഖങ്ങൾ ആയി എത്തിയ താരങ്ങൾക്ക് എല്ലാം ആരാധകർ ഉണ്ടായി എന്നതാണ് ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകത. ഇപ്പോഴിത ചിത്രത്തിലെ ഒരു കഥപാത്രത്തെ അവതരിപ്പിച്ച കൃഷ്ണ ശങ്കർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രേമം സിനിമയിൽ ലാലേട്ടനും ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ കൃഷ്ണ ശങ്കർപറയുന്നത് . ചിത്രത്തിൽ കോയ എന്ന കഥാപാത്രത്തെ ആയിരുന്നു കൃഷ്ണ ശങ്കർ അവതരിപ്പിച്ചത്. അടുത്തിടെ ആണ് താരം ഈ കാര്യത്തെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയത്.

Premam

പ്രേമം സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ലാലേട്ടനും അതിൽ ഒരു വേഷം ഉണ്ടായിരുന്നു. ഒരു പള്ളീലച്ചന്റെ വേഷമായിരുന്നു അത്. എന്നാൽ മൂന്ന് പ്രണയങ്ങളും കോർത്തിണക്കി പറയുന്നതിനിടയിൽ ആ രംഗം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് കൃഷ്ണ ശങ്കർ പറയുന്നത്. പ്രണയ കഥ കൂടിയപ്പോൾ ആണ് ആ രംഗം വേണ്ടെന്ന് വെച്ചത് എന്നും പ്രേമത്തിലെ ഫൈറ്റ് സീനുകൾ ഒക്കെ സ്പടികം സിനിമയുടെ റെഫറെൻസിൽ ആണ് അൽഫോൻസ് പുത്രൻ ചെയ്തിരിക്കുന്നത് എന്നുമാണ് കൃഷ്ണ ശങ്കർ പറയുന്നത് .