‘പടം കണ്ടു കഴിഞ്ഞപ്പോള്‍ പലരും പറയുന്നതുപോലെ ഇത് ഒരു മോശം സിനിമയാണെന്ന് തോന്നിയില്ല’

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിംഗ് ഓഫ് കൊത്ത’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പടം കണ്ടു കഴിഞ്ഞപ്പോള്‍ പലരും പറയുന്നതുപോലെ ഇത് ഒരു മോശം സിനിമയാണെന്ന് തോന്നിയില്ല’ എന്നാണ് ‘പടം കണ്ടു കഴിഞ്ഞപ്പോള്‍ പലരും പറയുന്നതുപോലെ ഇത് ഒരു മോശം സിനിമയാണെന്ന് തോന്നിയില്ല’ എന്നാണ് ഷംനാദ് ഷംന എന്നാണ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്നലെ തിരുവനന്തപുരത്തെ പെരിങ്ങാമല അശ്വതി തിയേറ്ററില്‍ നിന്നാണ് കിങ് ഓഫ് കൊത്ത കണ്ടത്.
സമ്മിശ്ര പ്രതികരണങ്ങള്‍ യാതൊരുവിധ പ്രതീക്ഷയും ഇല്ലാതെയാണ് സിനിമ കണ്ടത്.. എന്നാല്‍ പടം കണ്ടു കഴിഞ്ഞപ്പോള്‍ പലരും പറയുന്നതുപോലെ ഇത് ഒരു മോശം സിനിമയാണെന്ന് എനിക്ക് തോന്നിയില്ല.
ഒരു ഗാങ്സ്റ്റര്‍ സിനിമയ്ക്ക് വേണ്ട രീതിയില്‍ തന്നെ കഥ മെനഞ്ഞെടുക്കാനും അതിനെ എക്‌സിക്യൂട്ട് ചെയ്യാനും തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്.
പിന്നെ ദുല്‍ഖര്‍ ഇതുവരെ തന്റെ കരിയറില്‍ ചെയ്തിട്ടില്ലാത്ത ഇതിലുള്ള ഒരു പക്കാ മാസ് ഹീറോ ക്യാരക്ടറാണ് ഈ സിനിമയിലെ കൊത്ത രാജു. ആ ക്യാരക്ടറിന് വേണ്ടി ദുല്‍ഖര്‍ 100% വും എഫര്‍ട്ട് കൊടുത്തിട്ടുണ്ട്. അത് വിജയം കണ്ടു എന്ന് തന്നെ പറയാം..
ദുല്‍ഖറിന്റെ ഇന്‍ട്രോ യിലും ഇന്റര്‍വലിലും ക്ലൈമാക്‌സിലും ഒക്കെ രോമാഞ്ചം തന്നെയായിരുന്നു.
സിനിമയിലെ മാസ് സീനുകളെ എലവേറ്റ് ചെയ്യുന്നതില്‍ ബിജോയുടെ മ്യൂസിക് വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.
ദുല്‍ഖറിന് ഒപ്പം തന്നെ കയ്യടി കൊടുക്കേണ്ട മറ്റൊരാളാണ് ഷാബിര്‍ കല്ലറക്കല്‍. കണ്ണന്‍ ഭായ് എന്ന വില്ലന്‍ വേഷത്തെ പുള്ളി കിടിലനായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍നെ പോലെ ഒരു സ്റ്റാറിനു മുന്നില്‍ പെര്‍ഫോമന്‍സ് കൊണ്ട് പിടിച്ചുനില്‍ക്കുക എന്നത് ചെറിയ കാര്യമല്ല..
മൊത്തത്തില്‍ നോക്കിയാല്‍ ഇതൊരു മാസ്സ് ആക്ഷന്‍ എന്റര്‍ടൈനര്‍ ആണ്..അങ്ങനെ ഒരു സിനിമ തിയേറ്ററില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നവരെ കിങ്ങോഫ് കൊത്ത ഒരിക്കലും നിരാശരാക്കാന്‍ സാധ്യതയില്ല
ഭാഷ സിനിമകളിലെ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ സിനിമകളെ വാതോരാതെ പുകഴ്ത്തുന്ന മലയാളികള്‍ നമ്മുടെ ഭാഷയില്‍ അത്തരത്തില്‍ ഒരു വലിയ സിനിമ ഇറങ്ങുമ്പോള്‍ പുച്ഛിക്കുന്നത് ഒട്ടും ശരിയല്ല.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.