ലൈവില്‍ പാടുന്നതിനിടെ ജൂനിയര്‍ ഗായിക തെറ്റിച്ചു!! ഹൃദ്യമായി തിരുത്തി പാടി, ക്ഷമ പറഞ്ഞ് വാനമ്പാടി

മലയാളത്തിന്റെ പ്രിയ ഗായികയാണ് കെഎസ് ചിത്ര. മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് ചിത്ര. ചിത്രാമ്മയുടെ ലാളിത്യവും എളിമയുമെല്ലാം എപ്പോഴും ആരാധകര്‍ വാഴ്ത്തുന്നതാണ്. ഇപ്പോഴിതാ ചിത്രാമ്മയുടെ ജൂനിയര്‍ ഗായികയോടുള്ള ഇടപെടലാണ് വൈറലാകുന്നത്. ലൈവ് ആയി വേദിയില്‍ പാടുമ്പോഴാണ്…

മലയാളത്തിന്റെ പ്രിയ ഗായികയാണ് കെഎസ് ചിത്ര. മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് ചിത്ര. ചിത്രാമ്മയുടെ ലാളിത്യവും എളിമയുമെല്ലാം എപ്പോഴും ആരാധകര്‍ വാഴ്ത്തുന്നതാണ്. ഇപ്പോഴിതാ ചിത്രാമ്മയുടെ ജൂനിയര്‍ ഗായികയോടുള്ള ഇടപെടലാണ് വൈറലാകുന്നത്.

ലൈവ് ആയി വേദിയില്‍ പാടുമ്പോഴാണ് ചിത്രയുടെ ഹൃദ്യമായ പെരുമാറ്റം. ഗാനം ആലപിക്കുമ്പോള്‍ പിഴവ് പറ്റിയ ഗായികയ്ക്കൊപ്പം ചേര്‍ന്ന് സന്ദര്‍ഭം മനോഹരമായി കൈകാര്യം ചെയ്തിരിക്കുകയാണ് വാനമ്പാടി. ചിത്രയുടെ ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘വിഴിയോ കതൈയെഴുത്’ എന്ന ഗാനം ഗായിക ശ്രീനിഷ സ്റ്റേജില്‍ ആലപിക്കുന്നതിനിടെയാണ് സംഭവം. ശ്രീനിഷയ്ക്ക് ചെറിയ പിഴവ് സംഭവിച്ചപ്പോള്‍ ഉടന്‍ തന്നെ ചിത്ര സമയോചിതമായി ഇടപെടുകയായിരുന്നു.

 

View this post on Instagram

 

A post shared by kschithra (@kschithra_nightingale___)

ചിത്ര ഗാനം തിരുത്തി ആലപിക്കുകയായിരുന്നു. മാത്രമല്ല ഇടയ്ക്ക് കയറി പാടിയതിന് ശ്രീനിഷയോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി മാറി. ജൂനിയര്‍ ഗായികയോട് മാപ്പ് പറയാന്‍ കാണിച്ച ചിത്രയുടെ മനസ്സിനെ പ്രശംസിക്കുകയാണ് ആരാധകലോകം.