Categories: Current Affairs

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള സൗകര്യം ഒരുക്കി കെ.എസ്.ഇ.ബി !! അടക്കുവാൻ എത്തുന്നവർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

കൊറോണ കാരണം കെ.എസ്‌.ഇ.ബി കറണ്ട് ബില്ല് സ്വീകരിക്കുന്നത് നിർത്തി വെച്ചിരിക്കുകയായിരുന്നു എന്നാൽ ഇന്ന് മുതൽ ബിൽ അടക്കുവാനുള്ള സൗകര്യം കെ.എസ്‌.ഇ.ബി ഒരുക്കിയിട്ടുണ്ട്, രാവിലെ ഒൻപത് മാണി മുതൽ വൈകുന്നേരം നാലു മണി ആണ് കൗണ്ടറുകൾ പ്രവൃത്തിക്കുക, ബിൽ അടക്കുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാൻ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൺസ്യൂമർ നമ്പറിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയാണ് ഈ ക്രമീകരണം.

കൺസ്യൂമർ നമ്ബർ പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് മെയ് നാലിന് പണം അടക്കാം, 1ൽ അവസാനിക്കുന്നവർ 5 നും 2കാർ 6നും 3 കാർ 7നും 4 കാർ 8 നും 5-11നു, 6-12 നു, 7-13നു, 8-14 നു, 9-15 നുമാണ് അടക്കേണ്ടത്, എന്തെങ്കിലും കാരണവശാൽ ഈ ദിവസങ്ങളിൽ അടക്കുവാൻ സാധിക്കാത്തവർക്ക് പിന്നീട് അടക്കുവാനുള്ള അവസരം ഉണ്ട്. 0,1,2,3,4, എന്നി നമ്പറുകളിൽ അവസാനിക്കുന്നവർ രണ്ടാം ശനിയാഴ്ചയായ മെയ് 9 നും, 5,6,7,8,9 എന്നി നമ്പറുകളിൽ അവസാനിക്കുവർ മൂന്നാം ശനിയാഴ്ച ആയ മെയ് 13 നും അടക്കേണ്ടതാണ്, പിഴ കൂടാതെ മെയ് 16 വരെ പണം അടക്കാവുന്നതാണ്. രണ്ടു ബിൽ ഉള്ളവർക്ക് അതിൽ ഒരെണ്ണം അടക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Krithika Kannan