ഞാൻ എന്നും പറയുന്ന കാര്യം മലയാളത്തിനേക്കാൾ നല്ലത് തമിഴ് സെറ്റ് ,അതിനൊരു കാരണം ഉണ്ട്, കുളപ്പുള്ളി ലീല 

നിരവധി ചിത്രങ്ങളിൽ കോമഡി റോളുകൾ ചെയ്യ്തു പ്രേക്ഷക ശ്രെദ്ധ  പിടിച്ചു പറ്റിയ നടിയാണ് കുളപ്പുള്ളി ലീല. എന്നാൽ ഇപ്പോൾ താരത്തെ മലയാള സിനിമകളിൽ ഒന്നും തന്നെ കാണുന്നില്ല, എന്നാൽ തമിഴിൽ സജീവം ആണ്, ഇപ്പോൾ…

നിരവധി ചിത്രങ്ങളിൽ കോമഡി റോളുകൾ ചെയ്യ്തു പ്രേക്ഷക ശ്രെദ്ധ  പിടിച്ചു പറ്റിയ നടിയാണ് കുളപ്പുള്ളി ലീല. എന്നാൽ ഇപ്പോൾ താരത്തെ മലയാള സിനിമകളിൽ ഒന്നും തന്നെ കാണുന്നില്ല, എന്നാൽ തമിഴിൽ സജീവം ആണ്, ഇപ്പോൾ താരം പറയുന്നത് തനിക്കു മലയാളത്തിനേക്കാൾ കൂടുതൽ അഭികാമ്യം തമിഴ് തന്നെയാണ് എന്ന് പറയുന്നു. അതിനു കാരണവും താരം പറയുന്നു. താൻ തമിഴിൽ പോയപ്പോൾ തലക്കനവും, വലിയ പൈസയും ആണ് ചോദിക്കുന്നത് എന്നാണ് പൊതുവെയുള്ള സംസാരം നടി പറയുന്നു.

എന്നാൽ എനിക്ക് അവിടെ നിന്നും എന്ത് കിട്ടുന്നു എന്നുള്ളത് എനിക്കും തരുന്ന ആളിനും അറിയാം. തമിഴ് സെറ്റിൽ മലയാളത്തിനേക്കാൾ ഒരുപാടു ഭേദം ഉണ്ട്, ഞാൻ എന്ന് പറയുന്ന കാര്യം ആണ് മലയാളത്തിനേക്കാൾ കൂടുതൽ നല്ലത് തമിഴ് സെറ്റ് തന്നെയാണ്, തമിഴ് സെറ്റിൽ എന്നെ എല്ലാവർക്കും വലിയ കാര്യം ആണ്, ഞാൻ അന്യനാട്ടിൽ നിന്നും വന്നതുകൊണ്ടാണോ,അതോ കുറച്ചു പ്രായം ഉള്ളതുകൊണ്ടാണോ എന്നറിയില്ല .

അവിടെ ഞാൻ ആദ്യം ചെയ്യ്തത് സർക്കറിന്റെ ഒരു ഷോർട്ട് ഫിലിം ആയിരുന്നു അവിടെ സംവിധായകൻ ഒരു ചെറിയ പയ്യൻ ആയിരുന്നു,ആ പയ്യൻ വന്നിട്ട് എന്റെ കാലിൽ വീണു, അഭിനയം കഴിഞ്ഞപ്പോൾ ആ പയ്യൻ വന്നിട്ട് പറഞ്ഞു നിങ്ങളുടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ആണ് എന്നാണ്, ചിമ്പു ദേവ് അവിടുത്തെ വലിയ ഡയറക്ടർ ആണ്, ഒരു ദിവസത്തെ എന്റെ അഭിനയം കണ്ടു അദ്ദേഹം എന്നോട് പറഞ്ഞത് കേട്ടിട്ട് സാക്ഷാൽ ദൈവം ഇറങ്ങി വന്നു നിന്ന് പറയുന്നതുപോലെ തോന്നി, ഇനിയും പാട്ടിയെ  കേന്ദ്രകഥാപാത്രമാക്കി ഞാൻ ഒരു സിനിമ ചെയ്യുമെന്ന്, ശരിക്കും ഞാൻ ഞെട്ടിപ്പോയി നടി പറയുന്നു.