മലയാളത്തിലെ മികച്ച സ്റ്റണ്ട് ക്ളൈമാക്സുകളിൽ ഒന്നാണ് കിരീടത്തിലേത്, കുഞ്ചാക്കോ ബോബൻ

സിബി മലയിലിന്റെ തിരക്കത്തിൽ  1989-ൽ പുറത്തിറങ്ങിയ ചിത്രമാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ ഇറങ്ങിയ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇന്നും അറിയപ്പെടുന്നു. ഒരു പക്ഷെ മോഹൻലാലിന് ഇത്രയേറെ ജനപ്രീതിൽ ലഭിക്കാനുള്ള പ്രധാന…

സിബി മലയിലിന്റെ തിരക്കത്തിൽ  1989-ൽ പുറത്തിറങ്ങിയ ചിത്രമാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ ഇറങ്ങിയ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇന്നും അറിയപ്പെടുന്നു. ഒരു പക്ഷെ മോഹൻലാലിന് ഇത്രയേറെ ജനപ്രീതിൽ ലഭിക്കാനുള്ള പ്രധാന ഘടകവും കിരീടം സിനിമ ആയിരിക്കാം. കാരണം ഇന്നും കിരീടത്തിലെ സേതു മാധവൻ പ്രേഷകരുടെ മനസ്സിൽ ഒരു വിങ്ങലായി കിടക്കുകയാണ്. ഇന്നും സേതുമാധവന് ആരാധകർ ഏറെയാണ്. കുടുംബ ബന്ധങ്ങളുടെ വൈകാരിക നിമിഷങ്ങൾ അതെ പടി അവതരിപ്പിക്കാനും ആ ഫീൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും സിബി മലയിൽ എന്ന സംവിധായകന് വളരെ അനായാസം കഴിഞ്ഞു എന്നതാണ് സത്യം.

Kunchacko-Boban-(1)

ഇപ്പോഴിത കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ചാവേറിന്റെ പ്രമോഷൻ പരുപാടിയിൽ എത്തിയപ്പോൾ കുഞ്ചാക്കോ ബോബെ കിരീടത്തിനെ കുറിച്ചും സേതു മാധവനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സ്റ്റണ്ട് ക്ളൈമാക്സുകളിൽ ഒന്നാണ് കിരീടം സിനിമയിലേത്. സത്യത്തിൽ കീരിക്കാടൻ ജോസിനെ പോലെ ഒരാളെ സേതുമാധവനെ പോലെ ഒരാൾക്ക് ഒരിക്കലും അടിച്ച് തോൽപ്പിക്കാൻ കഴിയില്ല. അത് പ്രേക്ഷകർക്കും അറിയാം. അതാണ് കീരിക്കാടൻ ജോസിന്റെ ബാക്ക് ഗ്രൗണ്ട്. സേതുമാധവൻ ആവട്ടെ ഓരൊ സാധാരണക്കാരനും.

എന്നാൽ പ്രേക്ഷകർക്ക് പോലും തോന്നും കീരിക്കാടനെ സേതുമാധവൻ അടിച്ച് തോൽപിക്കണം എന്ന്. അങ്ങനെ അടിച്ച് തോൽപിക്കണം എങ്കിൽ സേതുമാധവന്റെ സൈഡിൽ അതിന്റെ ബാലൻസ് ചെയ്യുന്ന ഒരു സ്ട്രോങ്ങായ ഒരു ഇമോഷണൽ ബാക്കിങ്ങുണ്ട്. സേതുമാധവന്റെ ഓരോ അടിയിലും ആ ഇമോഷൻ പ്രതിഫലിക്കണം. അത് കൊണ്ടാണ് സേതു കീരിക്കാടനെ തോൽപ്പിക്കണം എന്ന് പ്രേക്ഷകർക്ക് പോലും ആഗ്രഹം വരുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും സേതുമാധവനെ പോലെ ഒരാൾക്ക് കീരിക്കാടൻ ജോസിന്റെ അടിച്ച് തോൽപ്പിക്കാൻ കഴിയില്ല എന്നുമാണ് ചാക്കോച്ചൻ പറയുന്നത്.