നയൻതാരയുടെ മക്കളുടെ പിറന്നാൾ വിദേശത്ത്; ആഘോഷ വീഡിയോ പുറത്ത്

നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും ജീവിതത്തിൽ  സന്തോഷം നിറച്ച ഉയിരും   ഉലഗവും ഒരു വലിയ ലോകം പടുത്തുയർത്താൻ തുടങ്ങിയിട്ട് വർഷം ഒന്നായി. കഴിഞ്ഞ ദിവസം കുഞ്ഞ് താരപുത്രന്മാർക്ക് ഒരു വയസ്സ് തികഞ്ഞു. ഗംഭീര ആഘോഷമാണ് വിക്കിയും…

നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും ജീവിതത്തിൽ  സന്തോഷം നിറച്ച ഉയിരും   ഉലഗവും ഒരു വലിയ ലോകം പടുത്തുയർത്താൻ തുടങ്ങിയിട്ട് വർഷം ഒന്നായി. കഴിഞ്ഞ ദിവസം കുഞ്ഞ് താരപുത്രന്മാർക്ക് ഒരു വയസ്സ് തികഞ്ഞു. ഗംഭീര ആഘോഷമാണ് വിക്കിയും നയൻസും മക്കൾക്കായി ഒരുക്കിയത്.  മക്കളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും, അവരുടെ ഇഷ്‌ട വിനോദങ്ങളും എന്തെല്ലാം എന്ന് മനസിലാകും ആ പിറന്നാൾ കേക്കിലും തീമിലും ഒരു നോട്ടം പായിച്ചാൽ. പക്ഷെ വിദേശത്തു വച്ചാണ് ഉയിരും ഉലഗവും ഒന്നാം പിറന്നാൾ ആഘോഷമാക്കിയത് .സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം എന്നാണ് വിക്കി ചിത്രത്തിനൊപ്പം ക്യാപ്‌ഷനിൽ കുറിച്ചത്. മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിൽ വച്ചാണ് ജന്മദിനാഘോഷം നടത്തിയത്.പിറന്നാൾ ആഘോഷത്തിന്റെ ചിത്രത്തിനൊപ്പം നൽകിയ ക്യാപ്‌ഷനാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ആഘോഷം സംഘടിപ്പിചിരിക്കുന്നത്  സെന്റ്. റെജിസ് ക്വലാലംപൂർ കൊട്ടാരം എന്നാണ് വിക്കി ക്യാപ്‌ഷനിൽ വിശേഷിപ്പിച്ചിരിക്കുന്നത്.  അതോ ഇനി പ്ലെയ്സ് എന്ന് ഇംഗ്ലീഷിൽ കുറിച്ചപ്പോൾ അത് പാലസ് എന്ന് മാറിപ്പോയതാകാനും സാധ്യതയുണ്ട്. സ്‌പെഷൽ ദിവസത്തിന് ഇത് ഏറ്റവും ചേരുന്ന ഇടമാണ് എന്ന് വിക്കി കുറിച്ചിട്ടുണ്ട്. മാരിയറ്റ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ലക്ഷുറി ഹോട്ടലാണിത് എന്നാണ് വിവരം. വേണ്ടപ്പെട്ട കുറച്ചുപേര്ക്കൊപ്പമാണ് ജന്മദിനാഘോഷം കെങ്കേമമാക്കിയത്.രണ്ടുപേരെയും വാടക ഗർഭധാരണത്തിലൂടെയാണ് നയൻ‌താരയും വിഗ്നേഷ് ശിവനും ജീവിതത്തിലേക്ക് സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയും മുൻപായിരുന്നു മക്കളുടെ ജനനം. പിറന്നാളിനാണ് ഉയിരിന്റെയും ഉലഗത്തിന്റെയും മുഖം പൂർണമായി സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നത്. അതിനു മുൻപ് നയൻ‌താര ആദ്യമായി ചെയ്ത ഇൻസ്റ്റഗ്രാം റീലിലാണ് അവരുടെ കൂളിംഗ് ഗ്ലാസ് ധരിച്ചുകൊണ്ടുള്ള മുഖം എല്ലാപേരും കണ്ടത്. മക്കളുടെ മുഖം വെളിപ്പെടുത്തി പുറത്തുവിട്ട ഫോട്ടോകള്‍ക്ക് ക്യാപ്ഷനായി എൻ മുഖം കൊണ്ട എൻ ഉയിര്‍, എൻ ഗുണം കൊണ്ട എൻ ഉലക്  എന്ന വരികളും എഴുതിയിരിക്കുന്നു വിഘ്‍നേശ് ശിവൻ.

ഇങ്ങനെ എഴുതി ഞങ്ങളുടെ എല്ലാവരുടെയും ഫോട്ടോ പങ്കുവയ്‍ക്കാൻ കാത്തിരിക്കുകയായിരുന്നു. സന്തോഷകരമായ ജന്മദിനം പ്രിയപ്പെട്ട മക്കള്‍ക്ക് ആശംസിക്കുന്നു എന്നും എഴുതിയിരിക്കുന്നു. വാക്കുകള്‍ക്കപ്പുറം അപ്പയും അമ്മയും രണ്ട് മക്കളെയും സ്‍നേഹിക്കുന്നു, നമ്മുടെ ജീവിതത്തിലേക്ക് എത്തി സന്തോഷം നല്‍കിയതിന് നന്ദി, നിങ്ങള്‍ എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും കൊണ്ടുവന്നു എന്നും എഴുതിയിരിക്കുന്നു വിഘ്‍നേശ് ശിവൻ.ദൈവിക് എൻ. ശിവൻ, രുദ്രോനീൽ എൻ. ശിവൻ എന്നാണ് ഇരട്ടകളുടെ പേരുകൾ. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. വിഘ്‍നേശ് ശിവനാണ് രണ്ട് കുട്ടികള്‍ തനിക്കും നയൻതാരയ്‍ക്കും ജനിച്ചതായി വെളിപ്പെടുത്തിയത്. മക്കള്‍ ജനിച്ചത് വെളിപ്പെടുത്തിയപ്പോള്‍ തന്നെ സംവിധായകൻ വിഘ്‍നേശ് ശിവൻ ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്ന് അഭ്യര്‍ഥിച്ചിരുന്നു. വിഘ്‍നേശ് ശിവനും നയൻതാരയും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും ആഘോഷപൂര്‍മായ വിവാഹം 2022 ജൂണ്‍ ഒമ്പതിനാണ് നടന്നത്. മഹാബലിപുരത്തായിരുന്നു നയൻതാരയുടെയും വിഘ്‍നേശിന്റെയും  സംവിധായകൻ വിഘ്‍നേശ് ശിവന്റെയും നടി നയൻതാരയുടെയും വിവാഹദൃശ്യങ്ങള്‍  ഉള്‍പ്പെടുത്തി ഒരു ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു