അച്ഛൻ ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ മകൻ ലാലേട്ടന്റെ ഫോട്ടോ എടുക്കുന്നു ; മോഹൻലാലിൻറെ ഫോട്ടോ എടുക്കുന്ന ഈ താരപുത്രനെ മനസ്സിലായോ ?

മലയാളികളുടെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് സൂപ്പർ സ്റ്റാർ മോഹൻലാലും കുഞ്ചാക്കോ ബോബനും. ഒട്ടനവധി ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ ഇരുവരും മലയാളി മനസ്സിൽ ഇതിനോടകം തന്നെ ഇടം നേടി കഴിഞ്ഞു. ആനന്ദ് ടിവി അവാർഡ്‌സിന്റെ ഭാഗമായി ലണ്ടനിൽ…

മലയാളികളുടെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് സൂപ്പർ സ്റ്റാർ മോഹൻലാലും കുഞ്ചാക്കോ ബോബനും. ഒട്ടനവധി ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ ഇരുവരും മലയാളി മനസ്സിൽ ഇതിനോടകം തന്നെ ഇടം നേടി കഴിഞ്ഞു. ആനന്ദ് ടിവി അവാർഡ്‌സിന്റെ ഭാഗമായി ലണ്ടനിൽ എത്തിയ താരങ്ങളും വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ഇതിനിടയിൽ മോഹൻലാലിൻറെ ചിത്രം എടുക്കുന്ന കുട്ടി ഫോട്ടോഗ്രാഫറിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്റെ മകൻ ഇസഹാക്കാണ് ഇത്തരത്തിൽ ലാലേട്ടന്റെ ഫോട്ടോ എടുക്കുന്നത്. കളിപ്പാട്ട ക്യാമറ ഉപയോഗിച്ച് ലാലേട്ടന്റെ ഫോട്ടോ എടുത്തതിനു ശേഷം അത് ചെക്ക് ചെയ്തിട്ട് ഓക്കേ എന്ന് പറയുന്ന ഇസഹാക്കിനെയും വിഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

ചാക്കോച്ചൻ തന്നെയാണ് ഈ ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒട്ടനവധി മികച്ച കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.