പുള്ളി പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ അങ്ങ് വളര്‍ന്നു, ചിരഞ്ജീവിയെ കുറിച്ച് കുണ്ടറ ജോണി

മലയാളികള്‍ ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കുണ്ടറ ജോണി. നടന്‍ ചിരഞ്ജീവിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് ജോണി. ജോണിയുടെ വാക്കുകള്‍- ഞങ്ങള്‍ ഒരേ നിലയിലായിരുന്നു താമസം. ഞാന്‍…

മലയാളികള്‍ ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കുണ്ടറ ജോണി. നടന്‍ ചിരഞ്ജീവിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് ജോണി.

ജോണിയുടെ വാക്കുകള്‍-

ഞങ്ങള്‍ ഒരേ നിലയിലായിരുന്നു താമസം. ഞാന്‍ ആര്‍. കെയിലെ 44ാം നമ്പര്‍ മുറിയിലും, ചിരഞ്ജീവി 41ാം നമ്പര്‍ മുറിയിലുമായിരുന്നു. പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എന്നാലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്സസര്‍സൈസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെ പോലെ ബോഡി മെയ്ന്റൈന്‍ ചെയ്യുമായിരുന്നു.

അക്കാലത്ത് സിനിമാ വിശേഷങ്ങള്‍ അറിയുന്നത് നാനയിലൂടെയായിരുന്നു. ഞാന്‍ പുറത്ത് പോയി വരുമ്പോള്‍ നാന പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വരുമായിരുന്നു. എന്റെ റൂമിലേക്ക് പോകുന്ന വഴിയിലാണ് ചിരഞ്ജീവിയുടെ റൂം.

ഞാനിതും കൊണ്ട് പോവുമ്പോള്‍ സാര്‍ കൊടുങ്കോ എന്ന് പറഞ്ഞ് പുള്ളി എന്റെ കയ്യില്‍ നിന്ന് നാന വാങ്ങി മറിച്ച് നോക്കും. എന്റെ ഫോട്ടോ കാണുമ്പോള്‍ സാര്‍ ഉങ്കളുടെ ഫോട്ടോ എന്ന് പറഞ്ഞ് എനിക്ക് കാണിച്ച് തരും, സിനിമാ വിശേഷങ്ങളൊക്കെ ചോദിക്കും. അന്ന് പുള്ളി വളര്‍ന്ന് വരുന്ന സമയമാണ്. കാണുമ്പോഴൊക്കെ വിശേഷം ചോദിച്ചും സംസാരിച്ചും എപ്പോഴും കൂടെയുണ്ടാവാറുണ്ട്. പിന്നെ പുള്ളി പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ അങ്ങ് വളര്‍ന്നു,’ ജോണി പറയുന്നു.