എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞാല്‍ അത് തന്നെ ചെയ്യും, ലേഡി സൂപ്പര്‍ സ്റ്റാറുടെ സ്വഭാവത്തെ കുറിച്ച് വിപിന്‍മോഹന്‍

ചരിത്രം വഴി മാറും ചിലര്‍ വരുമ്പോള്‍- ഇത് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ കുറിച്ചാകുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യവുമാണ്. വിവാഹശേഷം നായികസ്ഥാനം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള മലയാളത്തിന്റെ ശക്തമായ സ്ത്രീ സാന്നിധ്യമായി മഞ്ജു വാര്യര്‍ മാറിക്കൊണ്ടിരിക്കുകയാണ്.…

ചരിത്രം വഴി മാറും ചിലര്‍ വരുമ്പോള്‍- ഇത് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ കുറിച്ചാകുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യവുമാണ്. വിവാഹശേഷം നായികസ്ഥാനം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള മലയാളത്തിന്റെ ശക്തമായ സ്ത്രീ സാന്നിധ്യമായി മഞ്ജു വാര്യര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരികെയെത്തിയ മഞ്ജുവിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ശക്തമായ കഥാപാത്രങ്ങളുമായി മഞ്ജു വാര്യര്‍ അഭിനയജീവിതം ആസ്വദിക്കുകയാണ്.


എന്നാല്‍ ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് മുന്‍പൊരു അഭിമുഖത്തിനിടെ വിപിന്‍ മോഹന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

വിപിന്റെ വാക്കുകള്‍- ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കുന്ന പ്രകൃതമായിരുന്നു അന്നത്തേത്. വികൃതിക്കാരിയായ മഞ്ജുവിന് പരിക്കേല്‍ക്കാറുമുണ്ടായിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു. അനുസരണയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ജീവിതത്തില്‍ അത്യാവശ്യം വികൃതിയൊക്കെ തനിക്കുണ്ടായിരുന്നുവെന്ന് താരം തന്നെ സമ്മതിച്ചിരുന്നു.

മുന്‍പൊരിക്കല്‍ സത്യന്‍ അന്തിക്കാടും താരത്തെ കുറിച്ച് ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്തിട്ടേ പിന്നെ അടങ്ങുകയുള്ളുവെന്ന്