സഹോദരങ്ങളെ ചേര്‍ത്ത് പിടിച്ച് കുഞ്ഞാറ്റ!!

സിനിമാ താരമല്ലെങ്കിലും ഏറെ ആരാധകരുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളാണ് കുഞ്ഞാറ്റ. ഇരുവരും പിരിഞ്ഞതോടെ അച്ഛനൊപ്പമാണ് കുഞ്ഞാറ്റ. റീല്‍സ് വീഡിയോകളിലൂടെയാണ് കുഞ്ഞാറ്റ ശ്രദ്ധേയയായത്. ഇപ്പോഴിതാ കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

സഹോദരി ശ്രേയയ്ക്കും സഹോദരന്‍ അമൃതിനുമൊപ്പമുള്ള ചിത്രങ്ങളാണ് കുഞ്ഞാറ്റ പങ്കുവച്ചിരിക്കുന്നത്. സഹോദരങ്ങളുടെ ചിത്രം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. മനോജ് കെ. ജയനും ഭാര്യ ആശയ്ക്കുമൊപ്പം വിദേശത്തായിരുന്നു കുഞ്ഞാറ്റയും.

കുഞ്ഞാറ്റയും ശ്രേയയും ഏകദേശം ഒരേ പ്രായമാണ്. ശ്രേയയാണ് ആദ്യം ബിരുദം നേടിയത്. കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞാറ്റയും ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. അവധിയ്ക്ക് നാട്ടിലെത്തിയ താരപുത്രിയുടെ ചിത്രങ്ങളും വൈറലായിരുന്നു. അമ്മയ്‌ക്കൊപ്പമായിരുന്നു കുഞ്ഞാറ്റ അവധി ആഘോഷിച്ചത്.

അവധി കഴിഞ്ഞ് യുകെയില്‍ തിരിച്ച് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് കുഞ്ഞാറ്റ പങ്കുവച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുചേരുകയുണ്ടായി. അതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരപുത്രി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇഷാന്‍ പ്രജാപതിയുടെയും ചേച്ചിയാണ് കുഞ്ഞാറ്റ. ഉര്‍വശിയുടെ പുത്രനാണ് ഇഷാന്‍. ഉര്‍വശിയും ഭര്‍ത്താവ് ശിവപ്രസാദും ചെന്നൈയിലാണ് താമസം. അവധിയ്ക്ക് അമ്മയോടും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും കുഞ്ഞാറ്റ പങ്കുവച്ചിരുന്നു.