കൊച്ചുമകൻ എടുത്ത ചിത്രത്തിലൂടെ സിനിമയിൽ എത്തിയ കുഞ്ഞുകുട്ടി ജോർജ് !!

ജീവിതാവസാനം വരെ പ്രേമിക്കാൻ പറ്റുക. അതും ശരിയായ അർത്ഥത്തിൽ പ്രേമത്തിന്റെ എല്ലാവിധ അരക്ഷിതാവസ്ഥയോടെയും ത്രില്ലോടെയും രഹസ്യമായും പ്രണയിനിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പ്രേമിക്കാൻ പറ്റുക. മദ്രാസ് റെജിമെന്റ് എട്ടാം ബറ്റാലിയൻ ഹവിൽദാർ പ്ലാതോട്ടത്തിൽ…

ജീവിതാവസാനം വരെ പ്രേമിക്കാൻ പറ്റുക. അതും ശരിയായ അർത്ഥത്തിൽ പ്രേമത്തിന്റെ എല്ലാവിധ അരക്ഷിതാവസ്ഥയോടെയും ത്രില്ലോടെയും രഹസ്യമായും പ്രണയിനിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പ്രേമിക്കാൻ പറ്റുക. മദ്രാസ് റെജിമെന്റ് എട്ടാം ബറ്റാലിയൻ ഹവിൽദാർ പ്ലാതോട്ടത്തിൽ ഇട്ടിയവിര ചില്ലറ ടീമല്ല. ആശാനാണ് ദാ ഈ സ്റ്റൈലനായി കാണപ്പെടുന്നത്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ കൊച്ചുമകനെടുത്ത ഗാന്ധി ചിത്രവും, വെഡ്ഡിംഗ് സ്റ്റൈൽ ഫോട്ടോയുമൊക്കെ വൈറൽ ആയതാണ് ‌കുഞ്ഞുകുട്ടി ജോർജ്ജെന്ന കുഞ്ഞൂട്ടിയെ നമ്മുടെ ജാൻ.എ.മന്നിലെ ഇട്ടിച്ചനാക്കി മാറ്റിയത്. ഇടുക്കി‌ ജില്ലയിലെ അഴങ്ങാട് സ്വദേശി. 1935ൽ ചാക്കോ, ഏലിയാമ്മ എന്നിവരുടെ പത്ത് മക്കളിൽ ഒരാളായി ജനിച്ചു.

കുഞ്ഞുകുട്ടി‌‌‌ ജോർജ്ജെന്നാണ്‌ ശരിയായ പേര്. ഏലിക്കുളത്താണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. അറുപതുകളിൽ പ്രൊഫഷണൽ നാടകങ്ങളിൽ വേഷമിട്ടിട്ടുള്ളയാണ് നമ്മുടെ ജാതിത്തൈ എഫക്റ്റീവായി ബഡ്ഡ് ചെയ്ത് പുഞ്ചിരിയോടെ ഇരിക്കുന്ന ഹവിൽദാർ ഇട്ടിച്ചൻ ജോയി, മോളി, ജോളി എന്ന് മൂന്ന് മക്കളുള്ള കുഞ്ഞൂട്ടിയുടെ മൂത്ത മകൻ ജോയിയുടെ മകൻ ജിബിൻ വഴിയാണ് ജാൻ.എ.മൻ എന്ന സിനിമയിലെ ഇട്ടിച്ചൻ എന്ന‌ കഥാപാത്രമാവാൻ വഴിയൊരുങ്ങുന്നത്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫി ചെയ്യുന്ന‌ പേരക്കുട്ടി ജിബിന്റെ വൈറലായ ചില‌ ഫോട്ടോ ഷൂട്ടുകൾ വഴിയാണ് ജാനേമന്നിന്റെ അണിയറ പ്രവർത്തകരിലേക്ക് കുഞ്ഞൂട്ടി‌ ജോർജ്ജിന്റെ വിവരങ്ങളെത്തുന്നതും അതിലെ ഇട്ടിച്ചൻ എന്ന‌ കഥാപാത്രമായി സിനിമയിൽ പ്രധാന്യമുള്ള ഒരു വേഷമായിത്തീരുന്നതും.