തലസ്ഥാന നഗരത്തെ നടുക്കിയ ഒരു ഇരട്ടകൊലപാതകത്തിന്റെ കഥയുമായി ‘കുരുക്ക്’ ചിത്രീകരണം ആരംഭിച്ചു  

നവാഗതനായ അഭിജിത് നൂറാണി തിരകഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കുരുക്ക്’ തിരുവനന്തപുരത്തു ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു, ചിത്രത്തിൽ പുതുമുഖ താരങ്ങളെ ആണ് കൂടുതൽ ഉള്പെടുത്തിയിരിക്കുന്നത്. കുരുക്ക് പേര് പോലെ തന്നെ ഒരു …

നവാഗതനായ അഭിജിത് നൂറാണി തിരകഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കുരുക്ക്’ തിരുവനന്തപുരത്തു ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു, ചിത്രത്തിൽ പുതുമുഖ താരങ്ങളെ ആണ് കൂടുതൽ ഉള്പെടുത്തിയിരിക്കുന്നത്. കുരുക്ക് പേര് പോലെ തന്നെ ഒരു  ക്രൈം ത്രില്ലർ ചിത്രം ആണ്. തലസ്ഥാന നഗരത്തെ നടുക്കിയ ഒരു ഇരട്ടത് കൊലപാതകത്തിന്റെ കുരുക്ക് അഴിക്കുവാൻ ശ്രമിക്കുന്ന ഒരു പോലീസ്  ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രത്തിന്റെ കഥയുടെ പ്രമേയം.

നിഷ പ്രൊഡക്ഷന്റെ ബാനറിൽ ഷാജി പുനലാലാണ് കുരുക്ക് എന്ന ഈ ചിത്രം നിർമിക്കുന്നത്. ഒരു ഇരട്ട കൊലപാതകത്തിന്റെ കുരുക്ക് അഴിക്കുകയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്, ഒരു കുറ്റാന്വേഷണ കഥയുടെ എല്ലാ വശങ്ങളും അതിന്റെതായ രീതിയിൽ കാത്തുസൂക്ഷിച്ചു കൊണ്ടാണ് ഈ ചിത്രം മുന്നോട്ടു പോകുന്നതും.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രെധേയനായ അനിൽ ആന്റോ ആണ് ഈ ചിത്രത്തിലെ പ്രധാന കഥപാത്രത്തെ അവതരിപികുന്നത്, സി ഐ സാജൻ എന്ന കഥപാത്രത്തെയാണ് അനിൽ ആന്റോ അവതരിപ്പിക്കുന്നത്.