‘ഭൂമിയിലെ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ കഴിയുകയെന്നതാണ് ആനന്ദം’; വിശേഷങ്ങൾ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

പ്രശസ്ത ടെലിവിഷൻ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ മേഖലയിൽ…

പ്രശസ്ത ടെലിവിഷൻ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ മേഖലയിൽ സജീവമാകുകയായിരുന്നു. ഷോയിലെത്തുന്ന താരങ്ങൾക്കുള്ള പോലെ, അല്ലെങ്കിൽ അവരേക്കാളേറെ ആരാധകർ ഇന്ന് ലക്ഷ്മിക്ക് ഉണ്ട്. മുൻപ് നിരവധി ചാനൽ പരിപാടികളിലും റേഡിയോയിലും ഒക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവതാരക എന്ന രീതിയിൽ ലക്ഷ്മി ശോഭിച്ചത് സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായ ശേഷമാണ്.

സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലടക്കമുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് താരം സ്റ്റാർ മാജിക്കിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കുന്നതും അതിൻറെ കാരണവും വെളിപ്പെടുത്തിയത്. കാശ്മീർ യാത്രയ്ക്ക് വേണ്ടിയായിരുന്നു താരത്തിന്റെ താൽകാലിക പിന്മാറ്റം. ഇപ്പോഴിതാ, കശ്മീരിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. ‘ഈ താഴ്വരകളും അവരുടെ മഞ്ഞുമായി ഒരിക്കലും അവസാനിക്കാത്ത പ്രണയവും’ എന്ന ക്യാപ്ഷനോടെയാണ് മഞ്ഞിൽ കളിക്കുന്ന ചിത്രങ്ങൾ താരം പങ്കുവെക്കുന്നത്.

സ്വർഗ്ഗം ആരംഭിക്കുന്നത് കശ്മീരിൽ നിന്നാണെന്നും ഭൂമിയിലെ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ കഴിയുകയെന്നതാണ് ആനന്ദം എന്നും താരം കുറിക്കുന്നു. നടി അനുമോളടക്കമുള്ള താരങ്ങൾ ലക്ഷ്മിയുടെ ചിത്രങ്ങൾക്ക് അഭിപ്രായമറിയിച്ച് എത്തുന്നുണ്ട്. ‘ഞാൻ ഒറ്റയ്ക്കാണ് പോവുന്നതെന്നായിരിക്കും നിങ്ങൾ കരുതിയിട്ടുണ്ടാവുക. എന്റെ കൂടെ ഈ യാത്രയിൽ രണ്ടുപേരും കൂടിയുണ്ട്. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയുന്ന പോലെ അമ്മ ഇത്തവണയും കൂടെയുണ്ട്. കാശ്മീരിലേക്കാണ് ഞങ്ങളെല്ലാം പോവുന്നത്. അഞ്ചാറ് ദിവസം അവിടെ പോയി എൻജോയ് ചെയ്യാമെന്ന് കരുതി’ എന്നാണ് യാത്രയ്ക്ക് ഒരുക്കമായുള്ള വ്ലോഗിൽ താരം പറഞ്ഞത്.