‘എത്ര ഓമനമാർ ഇങ്ങനെ നീറി ജീവിച്ചു തീർത്തു കാണും, ആരും പുറത്ത് പറയാത്ത കഥ’; നൊമ്പരിപ്പിക്കുന്ന കാതൽ റിവ്യൂ

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നു എന്നുള്ളതായിരുന്നു കാതൽ സിനമയുടെ ഹൈലൈറ്റുകളിൽ ഒന്ന്. മമ്മൂട്ടി ജ്യോതിക കോമ്പോയിലൂടെ ഹൃദയ സപ്ർശിയായ ഒരു ചിത്രമാണ് മലയാളത്തിന് ലഭിച്ചത്. ർത്താവിന്റെ സ്വത്വം തിരിച്ചറിഞ്ഞിട്ടും അയാളുടെ…

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നു എന്നുള്ളതായിരുന്നു കാതൽ സിനമയുടെ ഹൈലൈറ്റുകളിൽ ഒന്ന്. മമ്മൂട്ടി ജ്യോതിക കോമ്പോയിലൂടെ ഹൃദയ സപ്ർശിയായ ഒരു ചിത്രമാണ് മലയാളത്തിന് ലഭിച്ചത്. ർത്താവിന്റെ സ്വത്വം തിരിച്ചറിഞ്ഞിട്ടും അയാളുടെ മേലുള്ള പ്രണയം കൊണ്ട് വർഷങ്ങൾ തള്ളി നീക്കി, ഒടുവിൽ തനിക്കൊപ്പം ഭർത്താവിനെയും സ്വതന്ത്രയാക്കാൻ പുറപ്പെടുന്ന ഭാര്യയായി ജ്യോതിക നിറഞ്ഞു നിന്നു. ജിയോ ബേബി ചിത്രം വിജയം നേടുമ്പോൾ ജ്യോതികയുടെ ഓമന എന്ന കഥാപാത്രം നെഞ്ചു നീറ്റുന്നുണ്ട്. കാതൽ സിനിമയെ കുറിച്ച് ലക്ഷ്മി മനു എന്ന പേക്ഷക എഴുതിയ കുറിപ്പിൽ ഈ നീറ്റൽ വ്യക്തമാണ്. എത്ര ഓമനമാർ ഇങ്ങനെ നീറി ജീവിച്ചു തീർത്തു കാണുമെന്നാണ് ലക്ഷ്മിയുടെ കുറിപ്പ്.

പോസ്റ്റ് വായിക്കാം

വാൽസല്യത്തിലെ മമ്മൂട്ടി ഒരു വല്യേയേട്ടൻ ആയി തകർത്തഭിനയിച്ചു കരയിച്ചിട്ടുണ്ട്….
പിന്നീട് പപ്പയുടെ സ്വന്തം അപ്പൂസിൽ ഒരു സിംഗിൾ പാരന്റിഗ് മുഹൂർത്തങ്ങൾ അഭിനയിച്ചു വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട് ….
കാതൽ …. ഇത് സിനിമ ആയിരുന്നോ …?
എനിക്കറിയില്ല…
കണ്ടത് മുഴുവൻ മമ്മൂട്ടിയുടെ രൂപ സാദ്യശ്യമുള്ള മത്യൂസിനെ…
അയാളുടെ നിസ്സഹായതയെ …
നീണ്ട 20 വർഷത്തെ ദാമ്പത്യത്തിൽ നിന്ന് അടരുവാൻ വയ്യാതെ പിടയുന്ന …
ഓമനയെ….
മകനും മരുമകൾക്കും ഇടയിൽ
ഒരു പെണ്ണിന്റെ ജീവിതം തകർക്കാൻ കാരണക്കാരൻ എന്ന നിലയിൽ തലകുമ്പിട്ടു മരിച്ചു ജീവിക്കുന്ന ചാച്ചനെ..
ഒരായിരം അവഹേളനങ്ങളിൽ വെന്തുരുകുന്ന തങ്കനെ ..
മാത്യൂസ് ഓമനയെയും ഓമനയ്ക്കു മാത്യൂസിനേയും പിരിയണ്ടായിരുന്നു…
പിന്നെ ഈ വിവാഹ മോചനം ആർക്കുവേണ്ടിയായിരുന്നു..
എന്തിനു വേണ്ടിയായിരുന്നു …
എന്ന് ചിന്തിക്കുമ്പോഴാണ് …
മനുഷ്യമനസ്സിന്റെ ഉൾക്കാമ്പിനെ ചുരത്തിയെടുക്കുന്ന…
ഈ സിനിമയുടെ ടൈറ്റിൽ
അർത്ഥവത്താകുന്നത്….
ചുറ്റുപാടുകളെ ഭയന്ന് മാത്യൂസ് മാർ ജീവിക്കുമ്പോൾ…. മാതാപിതാക്കൾക്കു വേണ്ടി വിവാഹിതരാകാൻ നിർബന്ധിതരാകുമ്പോൾ….
എല്ലാം തുറന്ന് പറഞ്ഞിട്ടും …കൂടെ നിൽക്കാൻ സ്വന്തം മാതാപിതാക്കൾ പോലും തയ്യാറാകാത്തതു കൊണ്ട്..
എത്ര ഓമനമാർ ഇങ്ങനെ നീറി
ജീവിച്ചു തീർത്തു കാണും…
എല്ലാവർക്കും അറിയാവുന്ന എന്നാൽ ആരും പുറത്ത് പറയാത്ത കഥ….
കഥാബീജം മനപ്പൂർവ്വമായി തന്നെ ഒളിപ്പിക്കുന്നു…