സുധി എല്ലാം കാണുന്നുണ്ട്…; രേണുവിനും റിതുലിനും കൈനിറയെ സമ്മാനങ്ങളുമായി ലക്ഷ്മി ക്രിസ്തുമസ് ആഘോഷിക്കാനെത്തി

വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണവും അതിനൊപ്പം ആളുകളെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താനുള്ള കഴിവും കൊണ്ട് ലക്ഷ്മി അതിവേ​ഗം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.…

വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണവും അതിനൊപ്പം ആളുകളെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താനുള്ള കഴിവും കൊണ്ട് ലക്ഷ്മി അതിവേ​ഗം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ലക്ഷ്മി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷിക്കാൻ ലക്ഷ്മി കുടുംബസമേതം പോയത് അന്തരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിലാണ്.

പ്രിയ കോമഡി താരമായ സുധിയെ ലോകത്തിന് നഷ്ടപ്പെട്ടിട്ട് ഏഴ് മാസം മാത്രമെ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ആ വേർപാടിന്റെ ദുഖത്തിലാണ് ഇപ്പോഴും. ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കേണ്ടെന്നായിരുന്നു സുധിയുടെ കുടുംബം തീരുമാനിച്ചിരുന്നത്. എന്നാൽ സുധിയുടെ മക്കൾക്ക് ക്രിസ്തുമസ് പ്രതീതിയും അതിന്റെ സന്തോഷവും പകർന്ന് കുറച്ച് നേരത്തേക്ക് എങ്കിലും വേദന മറക്കാൻ അവരെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് ലക്ഷ്മി എത്തിയത്.

കൈനിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി സുധിയുടെ വീട്ടിലെത്തിയത്. രേണുവിനും മക്കൾക്കും നിരവധി വസ്ത്രങ്ങളും സുധിയുടെ ഇളയമകനായ നാല് വയസുകാരൻ റിതുലിന് കളിപ്പാട്ടങ്ങളും പപ്പാഞ്ഞിയുടെ വേഷവും കേക്കും എല്ലാം ലക്ഷ്മി കൊണ്ട് പോയിരുന്നു. ലക്ഷ്മി സുധിയുടെ വീട്ടിലേക്ക് നടന്നുപോകവെ അയൽവാസികൾ ഓടി വന്ന് സ്നേഹം പ്രകടിപ്പിക്കുകയും സുധിയെ കുറിച്ച് വാചാലരാകുകയും എല്ലാം ചെയ്യുന്നതെല്ലാം വീഡിയോയിൽ കാണാം.