ഞങ്ങളുടെ ലിറ്റില്‍ മിറക്കിള്‍ വരാന്‍ പോവുന്നു!! അമ്മയാവുന്ന സന്തോഷം പങ്കുവച്ച് ലക്ഷ്മി പ്രമോദ്

മലയാളത്തിലെ ഏറെ ആരാധകരുള്ള മിനിസ്‌ക്രീന്‍ താരമാണ് നടി ലക്ഷ്മി പ്രമോദ്. സീരിയലുകളിലെ വില്ലത്തിയായി തിളങ്ങിയ താരമാണ് ലക്ഷ്മി. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ലക്ഷ്മി. തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷം നിറഞ്ഞ…

മലയാളത്തിലെ ഏറെ ആരാധകരുള്ള മിനിസ്‌ക്രീന്‍ താരമാണ് നടി ലക്ഷ്മി പ്രമോദ്. സീരിയലുകളിലെ വില്ലത്തിയായി തിളങ്ങിയ താരമാണ് ലക്ഷ്മി. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ലക്ഷ്മി. തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷം നിറഞ്ഞ വാര്‍ത്തയാണ് താരം പങ്കുവയ്ക്കുന്നത്. ആറ് മാസം ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്.

ഹേയ് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഞങ്ങളുടെ കുടുംബം വലുതാവുകയാണ്. ഞാന്‍ ഒരു വല്യേച്ചി ആകാന്‍ പോകുന്നു’, എന്ന ക്യാപ്ഷ്യനോടെയാണ് ലക്ഷ്മി ബേബി ബംപിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മകളുടെ പ്രൊഫൈലിലൂടെ മകളുടെ സന്തോഷമാണ് താരം പങ്കുവച്ചത്.

ഞങ്ങളുടെ ലിറ്റില്‍ മിറക്കിള്‍ വരാന്‍ പോവുകയാണെന്നും ഞങ്ങളുടെ ദുഅമ്മി (മകള്‍) വളരെ എക്സൈഡാണെന്നും ഒരു വീഡിയോ പങ്കുവെച്ചും ലക്ഷ്മി പറയുന്നു. കാന്തല്ലൂര്‍ യാത്രക്കിടയിലെടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

ഇത് ആറാം മാസമാണ്. ആദ്യം മുതലേ തനിക്ക് കോംപ്ലിക്കേഷന്‍ ഉണ്ടായിരുന്നു. ആദ്യം പനിയെല്ലാം ഉള്ളത് കൊണ്ട് ആശുപത്രിയില്‍ തന്നെയായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ വൈകിയത്. ഇപ്പോള്‍ ഞങ്ങള്‍ കാന്തല്ലൂരാണ്. ഇതാണ് പറ്റിയ സമയം എന്ന് കരുതിയെന്നും ലക്ഷ്മി കുറിച്ചു.

സീരിയല്‍ നിന്ന് മാറിയത് എന്തുകൊണ്ടാണ്? തടി കൂടിയല്ലോ എന്നെല്ലാം പലരും ചോദിച്ചിരുന്നു. നാല് മാസത്തോളം സീരിയലില്‍ അഭിനയിച്ചിരുന്നു. പിന്നീട് വയറ് വന്നതിന് ശേഷമാണ് സീരിയല്‍ നിര്‍ത്തിയത്. ഇനി പ്രസവ ശേഷം ഫുള്‍ പവറോടെ തിരിച്ചെത്തുമെന്നും ലക്ഷ്മി പറയുന്നു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്.