നിങ്ങൾക്ക് ഒരു പണിയും ഇല്ലേ, കമെന്റിന് മറുപടിയുമായി ഗോപി സുന്ദർ

നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് ഗോപി സുന്ദർ ഇതിനോടകം സംഗീത സംവിധാനംനൽകിയിട്ടുള്ളത് . എന്നാൽ വ്യക്തി ജീവിതത്തിൽ പലപ്പോഴും താരത്തിനെതിരെ വലിയ രീതിയിൽ തന്നെയുള്ള വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. വിവാഹിതനായിരുന്ന ഗോപി സുന്ദർ ഭാര്യയേയും മക്കളെയും…

നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് ഗോപി സുന്ദർ ഇതിനോടകം സംഗീത സംവിധാനംനൽകിയിട്ടുള്ളത് . എന്നാൽ വ്യക്തി ജീവിതത്തിൽ പലപ്പോഴും താരത്തിനെതിരെ വലിയ രീതിയിൽ തന്നെയുള്ള വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. വിവാഹിതനായിരുന്ന ഗോപി സുന്ദർ ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചാണ് ഗായിക അഭയ ഹിരണ്മയിക്കൊപ്പം ലിവിങ് ടുഗെദറിൽ ആയിരുന്നത്.ഇതിന്റെ പേരിൽ പലപ്പോഴും ഇരുവരും സോഷ്യൽ മീഡിയയിൽ വിമര്ശിക്കപ്പെട്ടിരുന്നു. എന്നാൽ അപ്പോഴെല്ലാം ഇരുവരും ഈ വിമർശനങ്ങളെ ശക്തമായി തന്നെ എതിർത്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഗോപി സുന്ദറും അഭയയും തമ്മിൽ വേര്പിരിയുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ അടുത്തു.

അമൃതയും ഗോപി സുന്ദറും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഇരുവർക്കും നേരെ ഉണ്ടായത്. പരസ്പ്പരം മാല ഇട്ടുകൊണ്ടുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചതോടെ ഇരുവരും വിവാഹിതർ ആയി എന്ന തരത്തിൽ ഉള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ കുറച്ച് കാലങ്ങൾ ആയി ഇരുവരും തമ്മിൽ പിരിഞ്ഞു എന്ന തരത്തിൽ ഉള്ള സംസാരം സോഷ്യൽ മീഡിയയിൽ രൂക്ഷമായിരിക്കുകയാണ്. ഈ സമയത്ത് കഴിഞ്ഞ ദിവസം ഗോപി സുന്ദർ പ്രിയയ്ക്ക് ഒപ്പം സ്വിറ്റ്‌സർ ലാൻഡിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു.

ഇതോടെ വീണ്ടും വലിയ തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആണ് ഗോപി സുന്ദറിന് നേരെ ഉണ്ടായത്. എന്നാൽ ഇപ്പോൾ  ഗോപി സുന്ദർ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് വന്ന ഒരു കമെന്റും അതിനു ഗോപി സുന്ദർ നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവർ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾക്ക് വേറെ പണിയില്ലല്ലോ എന്നാണു ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്. എനിക്ക് എന്താണ് പണി എന്ന് 2024 റിലീസ് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും പെങ്ങളേ എന്നാണു ഇതിനു ഗോപി സുന്ദർ നൽകിയ മറുപടി.