‘നമിച്ച് മോളെ…’; ലേബർ റൂമിലേക്ക് കയറും മുമ്പ് ‘ചന്ദ്രനമണിക്ക്’ ഡാൻസ് ചെയ്ത് ലക്ഷ്മി, വീഡിയോ വൈറൽ

കാത്തിരിപ്പുകൾക്കൊടുവിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് സീരിയൽ താരം ലക്ഷ്മി. ഭർത്താവ് അസർ മുഹമ്മദ് ആണ് വീണ്ടും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായിയെന്നും ആൺകുഞ്ഞാണ് പിറന്നതെന്നും അറിയിച്ചത്. സഹതാരങ്ങളും ആരാധകരുമെല്ലാം ഇരുവർക്കും ആശംസകൾ അറിയിക്കുന്നുണ്ട്. എന്നാൽ,…

കാത്തിരിപ്പുകൾക്കൊടുവിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് സീരിയൽ താരം ലക്ഷ്മി. ഭർത്താവ് അസർ മുഹമ്മദ് ആണ് വീണ്ടും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായിയെന്നും ആൺകുഞ്ഞാണ് പിറന്നതെന്നും അറിയിച്ചത്. സഹതാരങ്ങളും ആരാധകരുമെല്ലാം ഇരുവർക്കും ആശംസകൾ അറിയിക്കുന്നുണ്ട്. എന്നാൽ, ഇതിനിടെ ലക്ഷ്മിയുടെ ഒരു റീൽ വീഡിയോ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നുണ്ട്.

​ഗർഭകാലത്തിന്റെ അവസാന സമയത്തും നിറവയറിൽ ലക്ഷ്‍മി ചെയ്യുന്ന റിലുകൾ വൈറലായിരുന്നു. ഇപ്പോൾ . ലേബർ റൂമിലേക്ക് കയറുന്നതിന് മുമ്പ് സിനിമാ ഗാനത്തിന് താരം ചുവട് വച്ചാണ് ചർച്ചകൾക്കെല്ലാം കാരണം. മോഹൻലാൽ നായകനായി എത്തിയ പ്രജയിലെ സൂപ്പർ ഹിറ്റ് ​ഗാനം ചന്ദനമണി സന്ധ്യകൾക്ക് ഡാൻസ് ചെയ്‍ത റീൽ വീഡിയോ പങ്കുവെച്ച ശേഷമാണ് ലക്ഷ്‍മി ലേബർ റൂമിലേക്ക് കയറിയത്.

ലേബർ റൂമിലേക്ക് കയറുമ്പോൾ റീൽ വീഡിയോ എടുത്തില്ലെങ്കിൽ എങ്ങനാ ശരിയാവുന്നേ, ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ എന്ന് എന്നോട് ചോദിച്ചവർക്കുള്ളതാണ് ഈ റീൽ. ആ ഡൗട്ടങ്ങ് തീർന്നല്ലോ അല്ലേ?. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി വീഡിയോ പങ്കുവെച്ചത്. നമിച്ച് മോളെ എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.