പത്ത് പാത്രം കഴുകിയാലും വയറ് നിറച്ചുകൊണ്ട് അന്തസായി ജീവിക്കാം, ലക്ഷ്മി രാമകൃഷ്ണൻ

നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ച അഭിനേത്രിയാണ് ലക്ഷമി രാമകൃഷ്ണൻ. തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഏകദേശം അൻപതിൽ അധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്താറുള്ളത്. അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിൽ വൻ ജനപ്രീതി നേടിയ, കുടുംബ പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്ന സൊല്‍വതെല്ലാം ഉൻമൈ എന്ന ഷോയുടെ അവതാരകയായിരുന്നു. ഈ ഷോയിൽ കൂടിയും താരം നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.

എന്നാൽ തന്റെ കഴിഞ്ഞ ജീവിതത്തിനെ കുറിച്ചും താൻ എങ്ങനെയാണു സിനിമയിലേക്ക് വീണ്ടും വന്നത് എന്നും ലക്ഷ്മി തുറന്നു പറയുകയാണ് ഇപ്പോൾ. തനിക്ക് വിദേശത്ത് വിജയകരമായി പൊയ്ക്കൊണ്ടിരുന്ന ഒരു ബിസിനെസ്സ് ഉണ്ടായിരുന്നു എന്നും എന്നാൽ നല്ല പിടിപാടുള്ള ഒരു ഉന്നതൻ കാരണമാണ് ആ ബിസിനെസ്സ് തനിക്ക് അവസാനിപ്പിക്കേണ്ടി വന്നത് എന്നുമാണ് ലക്ഷ്മി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് മസ്‌ക്കറ്റിൽ വളരെ വിജയകരമായി പൊയ്ക്കൊണ്ടിരുന്ന ഒരു ബിസിനെസ്സ് സംരംഭം ഉണ്ടായിരുന്നു. അത് വിജയകരമായി പ്രവർത്തിക്കുന്നതിൽ താൻ ഒരുപാട് സന്തോഷിക്കുകയും ചെയ്തു. എന്നാൽ ഒരുപാട് പിടിപാട് ഉള്ള ഒരു ഉന്നതൻ എന്നോട് ആ സമയത്ത് അഡ്ജസ്റ്മെന്റിന് തയാറാവണം എന്ന് പറഞ്ഞു.

എന്നാൽ അതിനു എനിക്ക് സമ്മതമല്ലായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ വളരെ സന്തോഷത്തോടെ ആ ബിസിനെസ്സ് അവിടെ അവസാനിപ്പിച്ചിട്ട് നാട്ടിലേക്ക് വന്നു. നാട്ടിൽ വന്നതിന് ശേഷം ഞാൻ അൻപത് സിനിമകൾ ചെയ്തു. നമ്മൾ അഡ്ജസ്റ്റ്മെന്റ് ചെയ്തു ലഭിക്കുന്ന ഒരു നേട്ടവും എനിക്ക് ജീവിതത്തിൽ വേണ്ടായിരുന്നു. അങ്ങനെ ഞാൻ ചെയ്തിട്ടുമില്ല, ഇനി ചെയ്യുകയുമില്ല. ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ വരുമ്പോൾ പത്ത് പാത്രം കഴുകി കൊടുത്താൽ പോലും നമ്മുക്ക് വയർ നിറയ്ക്കാനുള്ളത് അതിൽ നിന്ന് ലഭിക്കുമെന്നും ജീവിക്കുന്ന കാലത്തോളം അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ് ലക്ഷ്മി പറയുന്നത്.