ഇടയ്ക്ക് ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ അദ്ദേഹം എന്നെ തന്നെ നോക്കിയിരിക്കുന്നു

നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷമാണു നന്ദനത്തിൽ അഭിനയിക്കുന്നത്. എന്നാൽ നന്ദനം ആണ് ആദ്യമായി പുറത്തിറങ്ങിയ ചിത്രം. അത് കൊണ്ട് തന്നെ…

നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷമാണു നന്ദനത്തിൽ അഭിനയിക്കുന്നത്. എന്നാൽ നന്ദനം ആണ് ആദ്യമായി പുറത്തിറങ്ങിയ ചിത്രം. അത് കൊണ്ട് തന്നെ നന്ദനത്തിലെ ബാലാമണിയായിട്ടാണ് താരം ഇന്നും പ്രേക്ഷകർക്ക് മുന്നിൽ അറിയപ്പെടുന്നത്. ഇത്ര വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ നിരവധി നല്ല വേഷങ്ങൾ ആണ് നവ്യ നായരെ തേടി എത്തിയത്. നവ്യയുടെ യഥാർത്ഥ പേര് ധന്യ എന്നായിരുന്നു. എന്നാൽ സിനിമയിൽ വന്നതോടെയാണ് നവ്യ എന്ന പേര് മാറ്റിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ട്രെയിൻ യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നവ്യ. താൻ അവസാനമായി ട്രെയിനിൽ യാത്ര ചെയ്യുന്നത് ഇഷ്ട്ടം സിനിമയുടെ കോസ്റ്റും സെലെക്റ്റ് ചെയ്യാൻ വേണ്ടിയ പോകാനായിരുന്നു എന്നും അതിനു ശേഷം ഇത്ര വർഷത്തിന് ശേഷമാണ് താൻ വീണ്ടും ട്രെയിനിൽ യാത്ര ചെയ്യുന്നത് എന്നും ഇപ്പോൾ അതൊക്കെ ഓര്മ വരുന്നു എന്നുമാണ് താരം ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. ഈ വർഷത്തിനിടയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്റെ പേര് മാറി, എന്റെ ജീവിതം പോലും മാറി മറിഞ്ഞു. ഓർക്കുമ്പോൾ എല്ലാം ഇന്നലെ സംഭവിച്ചത് പോലെ ആണ് തോന്നുന്നത്. അന്ന് അച്ഛനും അമ്മയ്ക്കും ഒപ്പമാണ് യാത്ര ചെയ്തത്.

അന്നൊക്കെ നാല് ബർത്ത് ആണ് ഉള്ളത്. ഞങ്ങൾക്ക് ഒപ്പം ഒരു ചേട്ടൻഉണ്ടായിരുന്നു . ഞാൻ ഇടയ്ക് നോക്കിയപ്പോൾ പുള്ളി എന്നെ നോക്കി ഇരിക്കുന്നു. എന്നാൽ പിന്നീട് എപ്പോഴോ ഞാൻ ഉറങ്ങി പോയി. അത് കഴിഞ്ഞു ഞാൻ മുഖം കഴുകാൻ ബാത്റൂമിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ പുള്ളി ഡോറിന്റെ അടുത്ത് വന്നു നിന്ന്. പെട്ടന്ന് ഞാൻ ഒന്ന് പേടിച്ചു. എന്നാൽ പുള്ളി ഒരു പേപ്പർ കഷ്ണം എന്റെ കയ്യിൽ തന്നു. ഞാൻ അത് ഒരു കള്ളാ ലക്ഷണത്തോടെ അപ്പോൾ വാങ്ങി. എന്നാൽ പിന്നെ കാറിൽ വെച്ച് ഞാൻ ആ പേപ്പർ എടുത്ത് പുറത്തേക്ക് കളഞ്ഞു എന്നുമാണ് നവ്യ തന്റെ ട്രെയിൻ യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ചത്.