‘അക്ഷരങ്ങൾ പെറുക്കി പെറുക്കി സംസാരിക്കാൻ എനിക്കറിയില്ല’ ലാൽ

നടനായും സംവിധായകനായും തിരക്കഥാകൃത്തായും പാട്ടുകാരനായും നര്‍ത്തകനായും നിര്‍മാതാവായും വിതരണക്കാരനായും കഴിവു തെളിയിച്ചയാളാണ് ലാല്‍. തിയേറ്റര്‍ ഹിറ്റായി മാറിയ 2018ലാണ് ലാലിന്റേതായി പുറത്തുവന്ന ചിത്രം. ജൂണ്‍ 23-ന് റിലീസാകുന്ന ‘കേരള ക്രൈം ഫൈല്‍സ്’ എന്ന സിരീസ്…

നടനായും സംവിധായകനായും തിരക്കഥാകൃത്തായും പാട്ടുകാരനായും നര്‍ത്തകനായും നിര്‍മാതാവായും വിതരണക്കാരനായും കഴിവു തെളിയിച്ചയാളാണ് ലാല്‍. തിയേറ്റര്‍ ഹിറ്റായി മാറിയ 2018ലാണ് ലാലിന്റേതായി പുറത്തുവന്ന ചിത്രം. ജൂണ്‍ 23-ന് റിലീസാകുന്ന ‘കേരള ക്രൈം ഫൈല്‍സ്’ എന്ന സിരീസ് ആണ് ലാലിന്റെ ഏറ്റവും പുതിയ വിശേഷം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

‘സോള്‍ട് ആന്‍ഡ് പെപ്പര്‍’ എന്ന സിനിമയിലെ കാളിദാസന്‍ ഒരളവു വരെ ഞാന്‍ തന്നെയാണ്. എനിക്ക് ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ്. അല്പം നാണമുള്ള ആളാണ്. അങ്ങനെ എവിടെയൊക്കെയോ ഞാനുമായി സാമ്യമുണ്ട് കാളിദാസന്. അതുപോലെ ഈ അടുത്ത് ചെയ്ത ‘ഹെലന്‍, ഡിയര്‍ വാപ്പി’ എന്നീ സിനിമകളിലൊക്കെ ഞാനുണ്ട്. ചുരുക്കം ചില സിനിമകളിലേ ‘അഭിനയിക്കേണ്ടി’ വരാറുള്ളൂവെന്ന് ലാല്‍ പറയുന്നു.

പലരും പറയാറുണ്ട്, ഞാന്‍ പറയുന്നത് വ്യക്തമാകുന്നില്ല, സബ്‌ടൈറ്റില്‍ വേണം എന്നൊക്കെ. എനിക്കും ഇടയ്ക്ക് അങ്ങനെ തോന്നാറുണ്ടെങ്കിലും എന്റെ ശബ്ദത്തിലും സംസാരത്തിലുമൊക്കെ അഭിമാനം കൊള്ളുന്ന ആളാണ് ഞാന്‍. ഈ പറയുന്നത് അഹങ്കാരമായി തോന്നിയാലും കുഴപ്പമില്ല. സത്യസന്ധമായ അഭിനയത്തില്‍ ഡയലോഗുകള്‍ ചിലപ്പോള്‍ മനസ്സിലാകാതെ പോകാം. ജീവിതത്തില്‍ സംസാരിക്കുന്ന പല കാര്യങ്ങളും നമുക്ക് രണ്ടാമത് പറയേണ്ടി വരാറുണ്ട്. അപ്പോള്‍ നമ്മള്‍ രണ്ടാമത്, ‘എന്താ’ എന്നൊക്കെ ചോദിക്കാറുമുണ്ട്. സിനിമയില്‍ പക്ഷേ അതില്ല. ഇപ്പോള്‍ സിങ്ക് സൗണ്ട് ഒക്കെ വന്നപ്പോള്‍ ആളുകള്‍ക്ക് അത് മനസ്സിലായി. അക്ഷരങ്ങള്‍ പെറുക്കി പെറുക്കി സംസാരിക്കാന്‍ എനിക്കറിയില്ല. സന്ദര്‍ഭത്തില്‍നിന്നും സംഭാഷണം മനസ്സിലാക്കണം, സംസാരത്തില്‍ നിന്നു മാത്രമല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.